എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ. സര്‍ക്കാര്‍ അവതരിപ്പിച്ച 'അന്നൈ തമിഴില്‍ അര്‍ച്ചനൈ'യുടെ ഭാഗമായി തമിഴ്നാട്ടിലെ 47 ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ മാതൃഭാഷയിലും ആരാധന നടത്തും. ക്ഷേത്രങ്ങളിലെ പുരോഹിതന്‍മാര്‍ക്ക് തമിഴില്‍ പൂജയും അര്‍ച്ചനയും നടത്തുന്നതിനായി പ്രത്യേക പരിശീലനം നല്‍കിക്കഴിഞ്ഞു. പാഠപുസ്തകങ്ങളില്‍ നിന്ന് പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ നീക്കം ചെയ്യാനും തീരുമാനിച്ച് തമിഴ്നാട് സര്‍ക്കാര്‍.
ജാതിവാല്‍ നീക്കം ചെയ്ത് പേരിനൊപ്പം ഇനീഷ്യല്‍ മാത്രം ചേര്‍ക്കാനാണ് തീരുമാനം. കുട്ടികള്‍ പഠിക്കുന്ന പ്രശസ്തരുടെ പേരുകളുടെ കൂടെ ജാതി കൂടി കണ്ടാല്‍ അവരും ആ മാതൃക പിന്തുടരുമെന്നും ഇത് ജാതിചിന്ത ചെറുപ്പം മുതല്‍ തന്നെ കുട്ടികളുടെ ഉള്ളില്‍ വളരാന്‍ കാരണമാകുമെന്നും ഉത്തരവില്‍ പറയുന്നു. പ്രസിദ്ധീകരണ വകുപ്പിന് തീരുമാനം നടപ്പിലാക്കാനുള്ള ഉത്തരവ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കൈമാറി.
കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കിയ ശേഷം തമിഴ്ഭാഷാ പ്രാര്‍ത്ഥനയ്ക്കായി തെരഞ്ഞെടുക്കാനുള്ള അവസരം വിപുലീകരിക്കാനാണ് തമിഴ്നാട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.