അമുസ്ലിങ്ങളായ ദമ്പതികള്‍ക്ക് ആദ്യമായി സിവില്‍ മാരേജ് ലൈസന്‍സ് അനുവദിച്ച് യു.എ.ഇ. കാനഡക്കാരായ ദമ്പതികള്‍ക്കാണ് ആദ്യമായി പുതിയ നിയമപ്രകാരം ലൈസന്‍സ് അനുവദിച്ചതെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇയിലെ ഒരു കോടിയോളം വരുന്ന ജനസംഖ്യയില്‍ 90 ശതമാനവും വിദേശികളാണ്. ഈ സാഹചര്യത്തിലാണ് നിയമത്തില്‍ യു.എ.ഇ ഭേദഗതി വരുത്തിയത്. ലോകത്തെ ഏറ്റവും വൈദഗധ്യമുള്ള രാജ്യങ്ങളിലൊന്നായി അബുദാബിയെ ഉറപ്പിക്കുന്നതിനാണ് ഈ നീക്കമെന്ന് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിദേശ ഇന്‍വെസ്റ്റ്മെന്റ് വര്‍ധിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം യു.എ.ഇ അവരുടെ സാമ്പത്തിക നയം കൂടുതല്‍ ആകര്‍ഷമാക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. വ്യക്തിനിയമം, മദ്യം, വിവാഹത്തിനുമുമ്പ് ഒരുമിച്ച് ജീവിക്കല്‍ തുടങ്ങിയ കാര്യങ്ങളിലും യു.എ.ഇ നേരത്തെ നിയമങ്ങളില്‍ ഭേദഗതി ചെയ്തിരുന്നു.
ഇസ്ലാം ഇതര മതസ്ഥര്‍ക്ക് വിവാഹത്തിനും വിവാഹമോചനത്തിനുമടക്കം രാജ്യാന്തര പരിരക്ഷ ലഭിക്കുന്ന രീതിയിലായിലാണ് വ്യക്തി നിയമം രൂപകല്‍പന ചെയ്തത്. നവംബര്‍ ആദ്യവാരമായിരുന്നു പ്രത്യേക വ്യക്തി നിയമം നടപ്പാക്കിയത്. അബുദാബി ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സയെദ് നഹയ്ന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.