Skip to main content

ന്യൂസിലാന്‍ഡില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെ അടുത്ത ആഴ്ച നടക്കാനിരുന്ന വിവാഹ ചടങ്ങ് മാറ്റിവെച്ച് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തന്റെ വിവാഹ ചടങ്ങും മാറ്റിയ വിവരം ജസീന്ത പ്രഖ്യാപിച്ചത്. നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെക്കേണ്ടി വന്ന എന്റെ ജനതയോടൊപ്പം ഞാനും ചേരുകയാണെന്ന് ആര്‍ഡന്‍ പറഞ്ഞു.

ന്യൂസിലാന്‍ഡിലെ സാധാരണക്കാരും ഞാനും തമ്മില്‍ ഒരു വ്യത്യാസവുമില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം തങ്ങളുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകള്‍ പലര്‍ക്കും മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. എല്ലാവരോടും ഞാന്‍ ക്ഷമാപണം നടത്തുന്നു, ജസീന്ത പറഞ്ഞു.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ജസീന്ത ആര്‍ഡന്‍. അവരുടെ നിലപാടുകള്‍ പലപ്പോഴും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ന്യൂസിലാന്‍ഡിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കയ്യടി നേടിയിരുന്നു. ക്ലാര്‍ക്ക് ഗേഫോഡാണ് ജസീന്തയുടെ പങ്കാളി. ഇരുവര്‍ക്കും മൂന്ന് വയസുള്ള ഒരു മകളുണ്ട്.