കുറിഞ്ഞി സങ്കേതം: പി.എച്ച്. കുര്യനോട് പരസ്യമായി അതൃപ്തി രേഖപ്പെടുത്തി ഇ ചന്ദ്രശേഖരന്‍

Glint staff
Fri, 24-11-2017 05:57:22 PM ;
kottayam

e chandrasekhran

മൂന്നാറിലെ നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറയും എന്ന റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ നിലപാടിനോട് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കഴിഞ്ഞ ദിവസം മുഖ്യമന്തി വിളിച്ച യോഗത്തില്‍  കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി നേരത്തെ തീരുമാനിച്ചതില്‍ നിന്നും കുറയുമെന്ന് പി.എച്ച്. കുര്യന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് സര്‍ക്കാരിന്റെയോ റവന്യൂ വകുപ്പിന്റെയോ അഭിപ്രായമല്ലെന്ന് ഇ ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

 

കുര്യന്റെ അഭിപ്രായം മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ല. 3200 ഹെക്ടര്‍ ഭൂമിയാണ് ഉദ്യാനത്തിനായി വിജ്ഞാപനം ചെയ്തത്.ആ സ്ഥലത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുന്നതിനാണ്‌ ഇനിയുള്ള ശ്രമങ്ങളെന്നും മന്ത്രി പറഞ്ഞു.

 

Tags: