വാഹന നികുതി തട്ടിപ്പ് നടത്തിയെന്ന കേസില്‍ പ്രമുഖ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ സുരേഷ് ഗോപി ഹാജരായത്. നേരത്തെ സുരേഷ് ഗോപിയുടെ ജാമ്യാപേക്ഷ പരിഗണച്ച ഹൈക്കോടതി അറസ്റ്റ് മൂന്നാഴ്ചത്തേക്ക് തടഞ്ഞിരിന്നു. ചോദ്യം ചെയ്യണമെങ്കില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്താമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കേന്ദ്രസംസ്ഥാന മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ചെന്നും വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ പുതുച്ചേരിയില്‍ താമസിക്കുന്നതിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നോട്ടറിയുടെ വ്യാജ ഒപ്പിട്ട രേഖ വിശദമായി പരിശോധിക്കണമെന്ന് പറഞ്ഞ പ്രൊസിക്യൂഷന്‍ സുരേഷ് ഗോപി ആറ് മാസമായി ഇവിടെ താമസമില്ലെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുരേഷ് ഗോപി തട്ടിപ്പ് നടത്തുമ്പോള്‍
http://www.lifeglint.com/content/locusglint/1712135/suresh-gopi-illegal…