Skip to main content
Kottayam

Hartal

പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താല്‍. യു.ഡി.എഫും, ബി.ജെ.പിയുമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.

 

ഈ ദാരുണ സംഭവത്തിനെതിരായ പ്രതിഷേധത്തില്‍ ഏല്ലാ ജനങ്ങളും ഒത്തു ചേരണമെന്നും, ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.