Skip to main content
Sultan Bathery

Hartal

ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന അക്രമകാരികളായ ആനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് യു.ഡി.എഫ്  വയനാട്ടില്‍ ഹര്‍ത്താല്‍. ബത്തേരിയില്‍ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ആദിവാസി ബാലനെ ഇന്ന് കാട്ടാന കുത്തിക്കൊന്നിരുന്നു. മുതുമല പുലിയാരം കാട്ടുനായ്ക കോളനിയിലെ ചന്ദ്രന്റെ മകന്‍ മഹേഷ് (11) ആണ് കൊല്ലപ്പെട്ടത്.

 

രാവിലെ ആറുമണി മുതല്‍ വൈകീട്ട് നാലുവരെയാണ് ഹര്‍ത്താല്‍. പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് കഴിഞ്ഞ ഒമ്പത് ദിവസമായി പ്രദേശവാസികള്‍ നിരാഹാര സമരം നടത്തുകയാണ്. ഈ സാഹചര്യത്തില്‍സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഹര്‍ത്താല്‍.