ഗണേഷ് കുമാര്‍ എം.എല്‍.എയുടെ മര്‍ദ്ദനമേറ്റ യുവാവിനെതിരെ ജാമ്യമില്ലാക്കുറ്റം

Glint Staff
Thu, 14-06-2018 03:36:49 PM ;
kollam

K B Ganesh kumar, MLA

കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയും ഡ്രൈവറും മര്‍ദ്ദനത്തിനിരയാക്കിയ യുവാവിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. യുവാവ് എം.എല്‍.എയെ മാരകായുധം ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുള്ള കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ മര്‍ദ്ദനം നടത്തിയ എം.എല്‍.എക്കും ഡ്രൈവര്‍ക്കുമെതിരെ നിസ്സാര കുറ്റങ്ങള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്.

 

ആദ്യം പരാതി നല്‍കിയത് മര്‍ദ്ദനമേറ്റ അനന്തകൃഷ്ണനായിട്ടും, കേസെടുത്തപ്പോള്‍ എം.എല്‍.എയുടെ പരാതിയാണ് ആദ്യം ലഭിച്ചതെന്നാണ് വന്നിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഗണേഷ്‌കുമാറും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ അമ്മയുടെ മുന്നില്‍ വെച്ച് തല്ലിയത്. അഗസ്ത്യക്കോട് ശബരിഗിരി സ്‌കൂളിനു സമീപം മരണവീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഗണേഷ്‌കുമാര്‍. അതേവീട്ടിലേക്കു പോകുകയായിരുന്നു അനന്തകൃഷ്ണനും അമ്മ ഷീനയും.

 

 

Tags: