Skip to main content

 Chopper_rescue

സംസ്ഥാനത്ത് മഴയുടെ തീവ്രത വരും മണിക്കൂറുകളില്‍ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറി. കടലില്‍ നിന്ന് കരയിലേക്ക് ന്യൂനമര്‍ദ്ദം നീങ്ങിയതിനാല്‍ കറ്റിന്റെയും മഴയുടെയും ശക്തി കുറയും. എന്നാല്‍ കാസര്‍ഗോഡ് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ റെഡ് അലര്‍ട്ട് ഇന്നും തുടരും.


ഡാമുകളിലേക്കുള്ള നീരൊഴുക്കിലും ചെറിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ നദികളിലെ ജലനിരപ്പും വരും മണിക്കൂറുകളില്‍ താഴാനാണ് സാധ്യത.

 

അതിരാവിലെ തന്നെ വിവിധ സേനാ വിഭാഗങ്ങള്‍ മേഖലകള്‍ തിരിഞ്ഞ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ ബോട്ടുകളും ഹെലിക്കോപ്ടറുകളും ഇന്ന് രംഗത്തുണ്ടാകും. പത്തനംതിട്ടയിലും ആലുവയിലുമൊക്കെയാണ് അധികം പേര്‍ കുടുങ്ങിക്കിടക്കുന്നത്.

 

ഗതാഗതം താറുമാറായിക്കിടക്കുന്നതിനാല്‍ മലയോര ജില്ലകളായ ഇടുക്കിയും വയനാടും ഒറ്റപ്പെട്ട അവസ്ഥയില്‍ തന്നെയാണ്. പലയിടത്തും വൈദ്യുതി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ലഭ്യമല്ല.