Skip to main content
Thiruvananthapuram

hartal

ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലിന് മാറ്റമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താല്‍.  പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രാവിലെ ഒന്‍പതു മുതല്‍ മൂന്നുവരെ ഭാരത് ബന്ദ് നടത്തുന്നതിനാണ് തീരുമാനിച്ചിരുന്നത്.

 

കോണ്‍ഗ്രസിന് പുറമെ സിപിഎമ്മും സിപിഐയും തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ദേശീയതലത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനോട് മുഴുവന്‍ ഇടത് കക്ഷികളും സഹകരിക്കും.