യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

Glint Staff
Tue, 19-02-2019 01:37:23 PM ;
Kasaragod

കാസര്‍ഗോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ സൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ അറസ്റ്റില്‍. ഇന്നലെ രാത്രിയില്‍ കസ്റ്റഡിയിലെടുത്ത പീതാംബരന്റെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തുകയായിരുന്നു.

 

കൊലപാതകം ആസൂത്രണം ചെയ്യുകയും കൃത്യം നടത്താന്‍ പുറത്തുനിന്ന് ആളുകളെ എത്തിച്ചതടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചത് പീതാംബരനാണെന്നാണ് വിവരം.പീതാംബരനൊപ്പം കൊലപാതകത്തില്‍ പങ്കുള്ള മറ്റുചിലരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരുടെ എണ്ണം എത്രയാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റിലായതോടെഇതില്‍ സി.പി.എം നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

 

Tags: