Skip to main content

prakash karatt

കോഴിക്കോടില്‍  യുഎപിഎ ചുമത്തി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിന് തെറ്റ് പറ്റിയെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം  പ്രകാശ് കാരാട്ട്. യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് തെറ്റാണെന്നും അലന്‍ ഷുഹൈബിനും താഹ ഫസലിനിമെതിരെ ചുമത്തിയ യുഎപിഎ വകുപ്പ് എടുത്ത് കളയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും  പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.ലഘുലേഖകള്‍ കൈവശം വച്ചത് കൊണ്ട് മാത്രം മാവോയിസ്റ്റ് ആകില്ല,പോലീസ് നിയമം തെറ്റായി ഉപയോഗിച്ചെന്നും കാരാട്ട്  പറഞ്ഞു.
  
സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചിരുന്നു. യു.എ.പി.എ എന്നത് പാര്‍ലമെന്റിലെ ഭേദഗതിക്ക് ശേഷം പൂര്‍ണമായും കേന്ദ്രനയത്തിന്റെ ഭാഗമായി മാറി . സംസ്ഥാനത്തിന് നിലവില്‍ യു.എ.പി.എ വിഷയത്തില്‍ ഇടപെടാനാകില്ലെന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം