കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കൊലപാതക കേസിലെ കുറ്റപത്രം സമര്‍പ്പിച്ചു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് പോലീസ് കുറ്റ പത്രം സമര്‍പ്പിച്ചത്. 1800 പേജുള്ള കുറ്റപത്രമാണ് പോലീസ് താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിരിക്കുന്നത്.
ഒന്നാം പ്രതി ജോളിയുള്‍പ്പെടെ കേസില്‍ നാലു പ്രതികളാണുള്ളത്. എംഎസ്മാത്യു, പ്രജുകുമാര്‍, മനോജ് എന്നിവരാണ് മറ്റു പ്രതികള്‍.246 സാക്ഷികളും 22 തൊണ്ടിമുതലുകളും 322 രേഖകളും 10 വകുപ്പുകളുമുള്ള കേസില്‍ റോയിയുടേത് ആത്മഹത്യയല്ല എന്ന് തെളിയിക്കുന്ന തെളിവുകള്‍ ധാരാളമുണ്ടെന്ന് റൂറല്‍ എസ്പി കെ.ജി സൈമണ്‍ പറഞ്ഞു.