Skip to main content

വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന മലയാളി പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ 14 ദിവസമാക്കുന്നു. 7 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും ബാക്കി 7 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണം എന്നുമായിരുന്നു ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുനരാലോചന ഉണ്ടായത്. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെ 14 ദിവസവും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണമെന്ന കര്‍ശന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. ഉന്നതതല അവലോകന യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും. 

മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ ആണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.