സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം സ്ഥിരീകരിച്ചതിനേക്കാള്‍ കൂടുതല്‍ ഇന്നു രോഗമുക്തി നേടാനായി. 968 പേര്‍ക്ക് രോഗം മാറി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. ഇന്ന് 724 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം വന്നത്. അതില്‍ ഉറവിടം അറിയാത്തത് 54 പേര്‍. വിദേശത്ത്‌നിന്ന് 64 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 68 പേര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ 24.