വീണ്ടും ന്യൂനമര്‍ദം; കേരളത്തില്‍ ശക്തമായ മഴ തുടരും

Glint Desk
Sun, 09-08-2020 03:38:45 PM ;

ആന്ധ്ര ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. ഇത് കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ മഴയ്ക്ക് വഴിയൊരുക്കുമെന്നാണ് സൂചന. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ വളരെയേറെ ജാഗ്രത പാലിക്കണമെന്നാണു കാലാവസ്ഥാ കേന്ദ്രങ്ങളുടെ നിര്‍ദേശം. സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കുള്ള സാധ്യതയും ഉണ്ട്. മലയോരങ്ങളിലും പുഴകളുടെ തീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. 

    
മീനച്ചില്‍, മൂവാറ്റുപുഴ, മണിമല ആറുകള്‍ കരകവിഞ്ഞിരിക്കുകയാണ്. ആലപ്പുഴ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു. കൈനകരിയിലെ പാടങ്ങളില്‍ വ്യാപകമായ മടവീഴ്ചയുണ്ടായി. 500 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ തുടങ്ങി.

Tags: