പെട്ടിമുടി ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം

Glint desk
Wed, 12-08-2020 04:30:34 PM ;

രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് വാങ്ങും. മരിച്ചവരുടെ ആശ്രിതര്‍ക്ക് വീട്, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയടങ്ങുന്നതാകും പാക്കേജ്. ദുരന്തത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചു. പെട്ടിമുടിയിലെ രക്ഷാപ്രവര്‍ത്തനങ്ങളും തിരച്ചിലും അവസാനിപ്പിച്ച ശേഷമാകും നാശനഷ്ടത്തെക്കുറിച്ചുള്ള ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് വാങ്ങുക.  

പെട്ടിമുടിയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ക്കൂടി കണ്ടെത്തി. പെട്ടിമുടിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 55 ആയി. കാണാതായവര്‍ക്കായി ആറാം ദിനവും തിരച്ചല്‍ തുടരുകയാണ്.

Tags: