ലിംഗമാറ്റ ശസ്ത്രക്രിയയിലെ പരാജയം: അനന്യയുടെ ആത്മഹത്യയില്‍ റീനൈ മെഡിസിറ്റിക്കെതിരെ അന്വേഷണം

Glint Desk
Mon, 24-01-2022 11:03:59 AM ;

ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ എറണാകുളം റീനൈ മെഡിസിറ്റിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ശസ്ത്രക്രിയ പരാജയപ്പെട്ടതിന് കാരണമെന്ന് അനന്യ ആരോപിച്ചിരുന്നു. പരാതി ലഭിച്ച് ആറുമാസത്തിന് ശേഷമാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

അന്വേഷണം നടത്തി വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അനന്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കണമെന്ന് ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു.

ആശുപത്രിക്കെതിരെ ആരോപണമുന്നയിച്ച് അഞ്ച് ദിവസത്തിന് ശേഷമാണ് ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ അനന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയുടെ ആത്മഹത്യക്ക് പിന്നാലെ പങ്കാളി ലിജുവിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.

Tags: