എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ട് റദ്ദാക്കി ഹൈക്കോടതി

Glint Desk
Mon, 24-01-2022 01:31:03 PM ;

എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി സിംഗിള്‍ ബഞ്ച് റദ്ദാക്കി. 200 പേര്‍ക്ക് ഒരു പ്രതിനിധി എന്ന രീതിയിലുള്ള വോട്ടവകാശമാണ് അസാധുവാക്കിയത്. ഇതോടെ മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടവകാശം ലഭിക്കും. എസ്.എന്‍.ഡി.പി യോഗത്തിലെ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെയാണ് ഹൈക്കോടതിയില്‍ നിന്ന് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. കമ്പനി നിയമം അനുസരിച്ച് കേന്ദ്രം നല്‍കിയ പ്രത്യേക ഇളവും റദ്ദാക്കി. 1999 ലെ ബൈലോ ഭേദഗതിയും റദ്ദാക്കി. 

25 വര്‍ഷമായി താന്‍ തുടരുന്നത് പ്രാതിനിധ്യ വോട്ടുരീതിയാണെന്നും വിധി പഠിച്ചശേഷം പ്രതികരിക്കാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതേസമയം ബിജു രമേശും വിദ്യാസാഗറും വിധിയെ സ്വാഗതം ചെയ്തു. വെള്ളാപ്പള്ളി ഭരണം നിലനിര്‍ത്തിയത് ഗുണ്ടായിസത്തിലൂടെയാണെന്നായിരുന്നു ബിജു രമേശിന്റെ പ്രതികരണം. വിധിയെ സ്വാഗതം ചെയ്യുന്നതായി വിദ്യാസാഗര്‍ പറഞ്ഞു. എസ്.എന്‍.ഡി.പിയുടെ ജനാധിപത്യത്തെ മുച്ചൂടും തകര്‍ത്തെന്നും ഇതിന്റെ ഫലമായുണ്ടായ വിധിയാണിതെന്നും വിദ്യാസാഗര്‍ പറഞ്ഞു.

Tags: