നല്ല കുട്ടികള്‍ ജനിക്കാന്‍

Friday, February 26, 2016 - 5:30am
സ്വാമി നിര്‍മലാനന്ദ ഗിരി മഹാരാജ്

   marriage_concept_in Indiaസംസ്കൃതിയുടെ ച്യുതി-  പ്രയോജനത്തെ യാഥാർത്ഥ്യമായിക്കണ്ട്‌ കോശങ്ങളെ ആ രീതിയിൽ ശരിയാക്കിയെടുക്കുന്നതും, പ്രിയാപ്രിയങ്ങളുടെ തലങ്ങളിൽ നിഷ്പ്രയോജനമായതിനെ പ്രയോജനമാണെന്ന്‌ വ്യാഖ്യാനിക്കുകയും ഒപ്പം, പ്രയോജനദീക്ഷയുള്ളതിനെ നിഷ്പ്രയോജനമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നതാണ്‌.

നേരത്തെ പഠിപ്പിച്ചത്‌ ജനിതകത്തിന്റെ സ്മരണകൊണ്ട്‌ ഉണരുമ്പോഴാണ്‌, പഠിപ്പിക്കാതെതന്നെ പലതും പഠിച്ചവനായിത്തീരുന്നത്‌. എന്നാൽ ജനിതക സ്മരണ ഉണരാത്തവര്‍ എത്ര പഠിച്ചാലും പഠിക്കാത്തവനായിത്തീരുകയും ചെയ്യും. അപ്പോൾ യാഥാർത്ഥ്യം മനസ്സിലാക്കാതെ വരും. അതുകൊണ്ടാണ്‌ പറഞ്ഞത്‌, ശാസ്ത്രസത്യങ്ങൾ നിലനിന്നുപോരുന്നത്‌ സാർവ്വലൗകീകമായി പൊതുജനം പൂർണ്ണമായും മനസ്സിലാക്കിയിട്ടും അറിഞ്ഞിട്ടുമല്ലെന്ന്‌; അറിഞ്ഞാൽ അവയുടെയൊക്കെ ചമൽക്കാരം നഷ്ടമാകുകയും തിരസ്ക്കരിക്കപ്പെടുകയും ചെയ്യുമെന്ന്‌- ചമൽക്കാരജന്യമായ അംശമില്ലാതെ ഒരറിവും ഒരനുഷ്ഠാനവും നിലനിൽക്കുകയില്ല. ഈയൊരർത്ഥത്തിൽ, നമ്മുടെ കോശങ്ങളിൽ സംഭവിക്കുന്ന ചമൽക്കാരമാണ്‌ അറിവ്‌. ആ അറിവ്‌ കേവലമാണ്‌.  അത്‌ സ്വയം നമ്മെ ബോധ്യപ്പെടുത്തുന്ന അറിവാണ്‌.  അത്‌ ഗുരുക്കന്മാർക്ക്‌ ഉണ്ടാക്കിത്തരാൻ പറ്റില്ല. അതുകൊണ്ട്‌ നാം മനസ്സിലാക്കണം, പഠിക്കുന്നവനല്ല അറിവിനാണ്‌ ചമൽക്കാരം വേണ്ടത്‌; ചമൽക്കാരം പഠിപ്പിക്കുന്നവനാകുമ്പോൾ അറിവിന്റെ ചമൽക്കാരം നമുക്ക്‌ ബോധ്യപ്പെടാതെ പോകും.  പാരമ്പര്യജ്ഞാനം ഇല്ലാത്തവൻ പഠിപ്പിക്കാനൊരുങ്ങുമ്പോഴാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌.

ദാമ്പത്യജീവിതത്തിൽ ഭാര്യയ്ക്ക്‌ ഭർത്താവിനെ വിശ്വാസം വരുന്നതും ഭർ ത്താവിന്‌ ഭാര്യയിൽ വിശ്വാസം വരുന്നതും, ആ വിശ്വാസങ്ങളിൽ തുടരുന്നതുകൊണ്ടുമാണ്‌  ജീവിതം ആനന്ദപ്രദമാകുന്നത്‌. ഈ കോശസംസ്ക്കരണം  കൊണ്ടുതന്നെയാണ്‌ ഈ സംസ്ക്കരണപ്രക്രിയ ഗർഭാധാനസംസ്ക്കാരം മുതൽ അമ്പത്തിയാറ്‌ ദിവസം; എട്ട്‌ ആഴ്ച്ചകളിലാണ്‌ ഒരു കുട്ടിയിൽ സംഭവിക്കുന്നത്‌. മറ്റൊരർത്ഥത്തിൽ, ഈ സംസ്ക്കരണപ്രക്രിയ ഓരോരുത്തരിലും നടക്കുന്നത്‌, അവന്റെ അറിവോ, സമ്മതമോ ഇല്ലാതെയാണ്‌- പിന്നെ എങ്ങനെയാണ്‌ ഈ സംസ്‌ ക്കാരമുണ്ടാകുന്നത്‌? പുതിയ പരിഷ്ക്കാരികളായവർ ഇതേക്കുറിച്ച്‌ ആലോചിച്ചാലല്ലേ, അവർക്ക്‌ ഉത്തരം ലഭിക്കുകയുള്ളു? ഇന്നത്തെ പുരുഷനും സ്ത്രീയും സർവ്വതന്ത്രസ്വതന്ത്രരാണെന്ന്‌ പറയുന്നു- ഒരു വാക്കുകൊണ്ടോ, നോട്ടംകൊണ്ടോ പരസ്പരം ഇഷ്ടത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു; സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന്‌ പരസ്പരം കണ്ടെത്തി തൽക്കാലം കുട്ടികൾ വേണ്ടെന്ന്‌ തീരുമാനിക്കുന്നു. അങ്ങനെ മാസങ്ങളും വർഷങ്ങളും കടന്നുപോയി. ഇതിനിടയിൽ ഉത്തമദമ്പതിക്രിയകളും ബീജങ്ങളും എത്രയോ പാഴായി. ഒടുവിൽ ഒരു കുട്ടിയുണ്ടാകണമെന്ന്‌ ആഗ്രഹിച്ചാൽതന്നെ, ഉത്തമനായൊരു സന്താനലപ്തിക്കുവേ ണ്ടി; ഉത്തമസങ്കൽപങ്ങളോടെ ദമ്പതിക്രിയയിൽ ഏർപ്പെടുമോ? അവിടെയാണ്‌ കുട്ടിയുടെ സംസ്ക്കരണപ്രക്രിയ പ്രസക്തമാകുന്നത്‌; അപ്പോഴാണ്‌ അതിനെക്കുറിച്ചുള്ള അറിവുകൾ സമ്പാദിക്കാൻ ഒരുവൻ ശ്രമിക്കുക- ഒന്ന്‌, തന്റെ ബീജം പൂർണ്ണതയുള്ളതായിരിക്കണം. രണ്ട്‌, പൂർണ്ണതകൈവരിച്ച ബീജങ്ങൾ; നൂറോ നൂറ്റിപ്പത്തോ ദശലക്ഷം ബീജാണുക്കളിൽ നിന്നാണ്‌ ഒന്നുമാത്രമാണ്‌ മാതൃകാപുത്രനായി ജനിക്കുന്നതെന്ന അറിവ്‌. ഇത്രയും സങ്കൽപങ്ങളെങ്കിലും തലച്ചോറിലുണ്ടാകുമ്പോൾ; ആ സങ്കൽപം കാമമായും, ആ കാമം കർമ്മമായും ആ കർമ്മത്തിന്‌ അനുഗുണമായ പചനാഗ്നി കത്തുകയും ചെയ്യുമ്പോൾ അത്‌ കോശകോശാന്തരവ്യാപാരത്തിന്റെ ഉപാപചയത്തെ നടത്തുമ്പോൾ- ഹ്യൂമൻ മെറ്റബോളിസം  രസത്തെ ദഹിപ്പിച്ച്‌ രക്തമായും രക്തത്തെ ദഹിപ്പിച്ച്‌ മാംസമായും, മാംസ ത്തെ ദഹിപ്പിച്ച്‌ മേദസ്സായും, മേദസ്സിനെ ദഹിപ്പിച്ച്‌ അസ്ഥിയായും, അസ്ഥിയെ ദ ഹിപ്പിച്ച്‌ മജ്ജയായും മജ്ജയെ ദഹിപ്പിച്ച്‌ ശുക്ളമായും രൂപാന്തരപ്പെടുമ്പോൾ; മറുവശത്ത്‌ അങ്ങനെയൊക്കെതന്നെ അണ്ഡമായും രൂപാന്തരപ്പെടുന്ന പ്രക്രിയയാ ണ്‌ സംഭവിക്കുന്നത്‌. അപ്പോൾ ആ പ്രക്രിയയിലൂടെ കാമം കർമ്മമായും, ആ അ ഗ്നി ജലത്തെയൊക്കെ സ്വീകരിച്ച്‌; ആ പചനപാചനങ്ങളിലൂടെയെല്ലാം കടന്നാണ്‌ ബീജം അവിടെയെത്തുന്നത്‌. ഇതൊക്കെ സംഭവിക്കുന്നത്‌ ഒരു സങ്കൽപത്താലുമാണ്‌. എന്നിട്ടും ഈയൊരു പ്രക്രിയയെ, കേവലമൊരു ശാരീരിരബന്ധത്തിന്റെ കേവലസുഖം മാത്രമായി പരിഗണിക്കാൻ എങ്ങനെ കഴിയുന്നു? ബീജത്തിനും മജ്ജക്കും അസ്ഥിക്കും മേദസ്സിനും മാംസത്തിനും രക്തത്തിനും രസത്തിനും യാതൊരു പ്രാധാന്യവും കൽപിക്കാതെ എങ്ങനെ, ഈ കർമ്മത്തെ യാന്ത്രികസുഖമെന്ന്‌ പറയാനാകുന്നു? കേവലസുഖസങ്കൽപംകൊണ്ടുമാത്രമാണ്‌ സ്ത്രീ യും പുരുഷനും ഈ ലോകത്തേക്ക്‌ ഓടികൂടുന്നത്‌- കടിക്കാൻ ഓടി അടുക്കുന്ന ഒരു പട്ടി. കടിയിൽ നിന്ന്‌ തൽക്കാലം രക്ഷപ്പെടാൻ ഉണങ്ങിയ ഒരു എല്ലിൻകഷ്‌ണം ഇട്ടുകൊടുത്തു. ഒരു സങ്കൽപത്താൽ, ആ എല്ല്‌ കടിക്കുകയും കുടയുകയും എടുത്തോടുകയും അതിന്മേൽ മലർന്നും കമിഴ്ന്നുമൊക്കെ കടിക്കുമ്പോൾ, അതിന്റെ മോണപൊട്ടി ചോരയൊഴുകി; സ്വന്തം ചോര രുചിച്ച്‌ ശാന്തനാകുന്ന പട്ടി കരുതും, അത്‌ എല്ല്‌ തന്നതാണെന്ന്‌; ആ വ്യാമോഹത്താൽ പട്ടി വീണ്ടും എല്ലുകടിക്കും. ഇങ്ങനെയല്ലാതെ, ഉത്തമസന്താനത്തിനുള്ള ഉദാത്ത സങ്കൽപങ്ങളോടെ ഉള്ളതായിരിക്കണം ദമ്പതിക്രിയ; എങ്കിലേ, ഉത്തമസന്താനങ്ങൾ ഉണ്ടാകൂ.

ആധുനികന്റെ ദമ്പതിക്രിയയും വിവാഹവുമൊന്നും പ്രജാതന്തുവിനുവേണ്ടിയല്ലാതായിരിക്കുന്നു;  പ്രജാതന്തുവിനുവേണ്ടി വിവാഹം കഴിക്കുമ്പോഴാണ്‌ അത്‌ സംസ്ക്കാരത്തിലൂടെയുള്ളതാകുന്നത്‌. ഇന്നുള്ളവർ വിവാഹത്തെക്കുറിച്ചും സന്താനത്തെക്കുറിച്ചും ആഗ്രഹിക്കുന്നതുതന്നെ, തന്റെ വാർദ്ധക്യകാല സംരക്ഷണവും തന്റെ സ്വത്തുസംരക്ഷണവും ഓർത്തിട്ടാണ്‌. എന്നാൽ പൂർവ്വികർ ദമ്പതിക്രിയയിൽ ഏർപ്പെട്ടത്‌ ഇതിനുവേണ്ടിയായിരുന്നില്ല; പ്രജയ്ക്കുവേണ്ടിയായിരുന്നു. `ജായാമേസ്യാതഥ പ്രജാം`- `പ്രജായേയ`- “എനിക്ക്‌ കുട്ടിവേണം; അതിനൊരു `ജായ`യെ വേണം; എന്നെ ജനിപ്പിക്കാനാണ്‌ ഇവിടെ ജായയെ വേണ്ടിവരുന്നത്‌; നിന്നിൽ ഞാനാണ്‌ പുനർജനിക്കുന്നത്‌; എന്റെ കർമ്മങ്ങൾ നടപ്പാക്കാൻ; ഞാൻ സങ്കൽപ്പിക്കുന്നതിന്‌ നാളെ ബലമുണ്ടാകാനാണ്‌ ഞാൻ എന്നെ പുന ർജനിപ്പിക്കുന്നത്‌; അതിനാണ്‌ ഞാൻ വിവാഹം കഴിച്ചത്‌- അതിനുള്ള തപസ്സും, അതിനുള്ള സൗകുമാര്യതയും, അത്‌ ഉൾക്കൊള്ളാനുള്ള ഗൗരവവും നിനക്കുള്ളതുകൊണ്ടാണ്‌ ഞാൻ നിന്നെ വിവാഹം കഴിക്കുന്നത്‌.” ഇതാണ്‌ പൂർവ്വികരുടെ വിവാഹമെന്ന സംസ്ക്കാരം; ഇതിനുവേണ്ടിയാണ്‌ ഇത്രയും വിവാഹപൂർവ്വസംസ്‌ക്കാരകർമ്മങ്ങളിലൂടെ പോകുന്നത്‌. കാരണം വിവാഹം പാരമ്പര്യത്തിലൂടെ പോകുന്നതാണ്‌- എന്റെ അച്ഛനും അപ്പൂപ്പനുമൊക്കെ എന്നിൽ അർപ്പിച്ച പാരമ്പര്യകർമ്മങ്ങളിലൂടെ, അവരുടെ ജ്ഞാനത്തെയും പാരമ്പര്യത്തെയും നഷ്ടപ്പെടാതെ എന്നിലൂടെ; എന്റെ പുത്രനിലൂടെ പരമ്പരയാ അനശ്വരമായി മുന്നോട്ടുകൊണ്ടുപോകാനാണ്‌, ഞാൻ നിന്നെ വിവാഹം കഴിയ്ക്കുന്നത്‌- ഇതാണ്‌ വിവാഹസംസ്ക്കാരത്തിന്റെ ഐതിഹ്യം.

പ്രജാതന്തുവിനെ പ്രജാ എന്നുപറയുന്നത്‌ പ്രകർഷേണ `ജായ`യായതുകൊണ്ടാണ്‌. പ്രജ- നല്ലതുപോലെ ജനിച്ചവർ; സന്താനം എന്നുപറയും. `തനുവിസ്‌താരേ കരണേ ച സമ്യക്‌ തനുവിസ്താരേ കരണേ ച`- സന്താനം.’ എന്റെ തനു- ശരീരം. എന്റെ സൂക്ഷ്മകാരണശരീരങ്ങളെ എന്റെ ശരീരത്തിലിരുന്ന്‌ വിസ്തരിപ്പിക്കുന്നവൻ. ഈ ജീവിതംകൊണ്ട്‌ സാധിക്കാതിരുന്ന എന്റെ സങ്കൽപങ്ങൾ അ ത്രയും, ഒരുവനെ സങ്കൽപിച്ച്‌ ഏൽപിച്ച്‌ മരിക്കാൻ; അതിനുവേണ്ടി എന്നെ ജനിപ്പിക്കാൻ കൊള്ളാവുന്ന ഒരുവളെ സ്വീകരിക്കുന്നതാണ്‌ വിവാഹം. ഇങ്ങനെയൊരു അറിവോടുകൂടിയാണ്‌ പൂർവ്വികർ വിവാഹസംസ്ക്കാരത്തെ അനുഷ്ഠിച്ചത്‌;  ഈയൊരു സങ്കൽപമില്ലെങ്കിൽ വിവാഹം കഴിക്കണമെന്നില്ലെന്നും അവർ പഠിപ്പിച്ചു- ആ സങ്കൽപമില്ലെങ്കിൽ വിവാഹം കഴിച്ചിട്ടുകാര്യമില്ലെന്ന്‌ അവർക്കറിയാം; കേവലമായ കാമപൂരണത്തിനുവേണ്ടി വിവാഹം കഴിച്ചാൽ സംതൃപ്തിയൊ, ആ നന്ദമോ ഉണ്ടാവില്ലെന്നും അവർക്കറിയാം. ഈയൊരു ഉദാത്ത സങ്കൽപമില്ലാതെ; അതിന്റെ സംസ്ക്കാരമില്ലാതെ നടക്കുന്നതാണ്‌ ഇന്നു നടക്കുന്ന എല്ലാ വിവാഹവും.

വിവാഹസംസ്ക്കാരമില്ലാതെ കാമസംതൃപ്തിക്കുവേണ്ടിമാത്രം വിവാഹം ക ഴിക്കുമ്പോഴാണ്‌ ആധുനികന്റെ വിവാഹബന്ധങ്ങൾ അത്രയും ശിഥിലമാകുന്നത്‌; വിവാഹത്തിന്റെ അടിസ്ഥാനംതന്നെ കാമമാണെന്നാണ്‌ ആധുനിക പഠനം. കാമം സദാ നിലനിൽക്കുന്നതാണോ; സ്ത്രീക്കും പുരുഷനും ഓരേപോലെ കാമം സദാ നിലനിൽക്കുമോ? ഭാര്യയായിരിക്കുന്ന സ്ത്രീക്ക്‌ കാമനതോന്നുമ്പോൾ, കൂടെയുള്ള ഭർത്താവിന്‌ അപ്പോൾ തോന്നണമെന്നില്ല; ഭർത്താവിനുതോന്നുമ്പോൾ ഭാര്യയ്ക്കുതോന്നണമെന്നില്ല; രണ്ടുപേർക്കും തോന്നിയാൽതന്നെ, കാലം അനുകൂലമാകണമെന്നില്ല; രണ്ടുപേർക്കുതോന്നുകയും കാലം അനുകൂലവുമായാൽ, ദേശം അനുകൂലമാകണമെന്നില്ല. അപ്പോൾ കാമനയാണ്‌ അവരെ കുടുംബമായി നിലനിർത്തുന്നത്‌ എന്ന്‌ പറയാനാവില്ല; അത്‌ കാമത്തിൽ അങ്കിതമല്ല- കാമത്തെ പഠിക്കാൻ ശ്രമിച്ചാൽ അറിയാം, കാമം അബോധാർജ്ജിതമാണെന്ന്‌. പൂർവ്വാർജിതമായ കാമമാകട്ടെ, അതിന്റെ പൂർണ്ണതയ്ക്കുവേണ്ടിയുള്ള സ്വതന്ത്രരംഗവേദികൾ നിങ്ങളുടെ സാമൂഹികവ്യവസ്ഥകളും നിയമവ്യവസ്ഥകളും നിങ്ങളുടെതന്നെ ജീവിത ചക്രവാളങ്ങളും അനുവദിക്കുന്നുമില്ല- എവിടെവെച്ചും, എപ്പോ ൾവേണമെങ്കിലും, സ്ത്രീയും പുരുഷനും പരസ്പരം കണ്ടുമുട്ടാം; ആശയവിനിമയം നടത്താം. അപ്പോഴൊക്കെ `ഫെമിനിൻ` എന്നൊരു സ്രവം സ്ത്രീയിലും പൗരുഷത്തിന്റെയൊരു സ്രവം പുരുഷനിലും സംജാതമാകുകയും അവ രണ്ടും അന്തരീക്ഷത്തിൽ ആഗിരണം ചെയ്യാൻ തുടങ്ങുകയും ചെയ്യും; ഇരുവരും അറിയാതെ; അബോധമായി നടക്കുന്ന പ്രക്രിയയാണിത്‌; അതിനാലാണ്‌ സ്ത്രീയി ലും പുരുഷനിലും പരസ്പരം ചേരാനുള്ള സങ്കൽപമുണരുന്നത്‌- സങ്കൽപം ഉ ണ്ടായത്‌ കർമ്മമായി പരിണമിച്ചാൽമാത്രമേ അവിടെ സംതൃപ്തിയുള്ളു. ഇതാണ്‌ ഇതിന്റെ പ്രക്രിയയെങ്കിൽ, അവിടെ സാമാജിക അനുമതികളും സാമാജികമര്യാദകളും എതിരായി വരുമ്പോൾ സംതൃപ്തിയോടെ ജീവിക്കാമെന്ന്‌ വ്യാമോഹിക്കാമോ? കാമത്തിൽ പൂർണ്ണ സംതൃപ്തി അസാദ്ധ്യമാണ്‌. എന്നാൽ ഈ രംഗത്താണ്‌ ആധുനിക കമ്പോളം, കോടികളുടെ ഗവേഷണങ്ങളും സാങ്കേതികവിദ്യകളുടെ കണ്ടെത്തലുകളും നടത്തിക്കൊണ്ടിരിക്കുന്നത്‌- ഇവിടെയാണ്‌ പൂർവ്വികർ ചൂണ്ടിക്കാണിച്ച വൈകാരിക സാക്ഷരതയുടെ പ്രസക്തി; വൈകാരിക സാക്ഷരത കുട്ടിക്കാലം മുതൽ ആർജ്ജിക്കണം. അങ്ങനെ വളരുന്നവന്റെ ജീവിതവും വിവാഹജീവിതവും പ്രജാതന്തുവിനുവേണ്ടിയുള്ളതായി മാറും. ആ സംസ്‌ക്കാരത്തിലാണ്‌, തന്നെ ജനിപ്പിക്കുന്നതിനാണ്‌ വിവാഹമെന്ന്‌ തിരിച്ചറിയുവാനാകുക; അവന്‌ സായൂജ്യത്തിന്റെ സന്തതസങ്കൽപങ്ങളിലേക്ക്‌ ഉയരാനാകുക- മാതാപിതാക്കൾ തപസ്സുള്ളവരും മക്കൾ പാരമ്പര്യമുള്ളവരുമാണെങ്കിൽ, ക്ഷണനേരംകൊണ്ട്‌ ഈ സംസ്ക്കാരകർമ്മലോകത്തേയ്ക്ക്‌ എത്താനാകും; അതാണ്‌ സനാതനമായിരിക്കുന്നത്‌.

മാതൃഭാവങ്ങളിൽനിന്നാണ്‌ നമ്മുടെ കണ്ണും രക്തവും മാംസവും ഹൃദയവും രൂപപ്പെടുന്നത്‌; എല്ല്‌, തലമുടി ഇതൊക്കെ രൂപപ്പെട്ടുവരുന്നത്‌ പിതൃഭാവങ്ങളിൽ നിന്നാണ്‌. ഇന്ന്‌ ഹൃദയരോഗങ്ങൾ വർദ്ധിച്ചുവരുന്നത്‌ ഈയൊരു അർത്ഥതലങ്ങളിൽ പരിശോധിക്കാവുന്നതാണ്‌; പഴയകാലങ്ങളിൽ ഹൃദ്രോഗം ഇല്ലാതിരുന്നെങ്കിൽ അത്‌ മാതാക്കളുടെ തപസ്സുകൊണ്ടാണ്‌. അപ്പോൾ നമ്മുടെ ഓരോ അവയവത്തിനും ഓരോ രോഗം വരുന്നതിന്‌ കാരണം മാതാപിതാക്കളുടെ തപസ്സില്ലായ്മയിൽ നിന്നാണെന്ന്‌ മനസ്സിലാക്കണം- എന്റെ കർമ്മങ്ങൾ പൂർത്തിയാകുന്നത്‌ അവരുടെ തപസ്സുകൊണ്ടാണെന്നാണ്‌ പൂർവ്വിക ദർശനം; അതാണ്‌ പ്രജാതന്തു എന്ന സങ്കൽപം. അത്‌ ഉൾക്കൊള്ളുന്നതിലേക്ക്‌ സ്ത്രീ ഉയരുമ്പോഴാണ്‌, സ്ത്രീ പുരുഷബന്ധം ചാരുവാകുന്നത്‌; മാത്രമല്ല അതാണ്‌ `ജായ`; പിതാവിനെതന്നെയാണ്‌ അവൾ ജനിപ്പിക്കുന്നത്‌- ജായ= ജനിപ്പിക്കുന്നവൾ. അതുകൊണ്ട്‌ മക്കളു ടെ മുമ്പിൽവെച്ച്‌ ഭാര്യയെ അമ്മയെന്നേ ഭർത്താവ്‌ സംബോധന ചെയ്യാവൂയെന്ന്‌ പൂർവ്വികർ പറയുമായിരുന്നു; എടീ, പോടി എന്നൊക്കെ വിളിച്ചേയ്ക്കരുത്‌; വിളിച്ചാൽ അവനോളം നീചനില്ലെന്ന്‌ അവർ പറയും. കാരണം അച്ഛന്റെ വാക്കുകൾ കേട്ടുശീലിച്ച മക്കൾ അമ്മയെ എടീ, പോടി എന്നുതന്നെവിളിക്കും. അങ്ങനെ സംഭവിക്കുമ്പോൾ മക്കൾ ശാപഗ്രസ്ഥരായിത്തീരുമെന്നാണ്‌ പൂർവ്വികർ വിശ്വസിച്ചിരുന്നത്‌. “ഉപാധ്യായൻ ദശാചാര്യഃ ആചാര്യാണാം ശതംപിതാ സഹസ്രം തു പിതൃൻ മാതാഗൗരവേണാതിരിച്യതേ”-  ഉപാധ്യായന്റെ പത്തുമടങ്ങ്‌ ഗൗരവം ആചാര്യനും നൂറുമടങ്ങ്‌ അച്ഛന്റെ ഗൗരവത്തിനുണ്ട്‌. എന്നാൽ ആയിരം അച്ഛന്റെ ഗൗരവം ഒരമ്മയ്ക്കുണ്ട്‌. ആചാര്യനേക്കാൾ ഉയരത്തിലാണ്‌ പിതാവ്‌. അതുകൊണ്ട്‌ ആചാര്യന്മാരുമായി ശാസ്ത്ര ചർച്ചകൾ നടക്കുമ്പോൾ പിതാവിനെ അവഗണിക്കുകയോ, വെറുക്കാൻ പാകത്തിൽ സംസാരിക്കുകയോ അരുത്‌; ആചാര്യന്മാരെ വീട്ടിലേക്ക്‌ സ്വീകരിക്കുമ്പോൾ ഇതോർക്കണം. അച്ഛൻ ദുഷ്ടനായിരി ക്കാം; നീചനായിരിക്കാം. പക്ഷെ അച്ഛനെ അനുസരിക്കുമ്പോൾ കിട്ടുന്ന അറിവ്‌, ആയിരം ഗ്രന്ഥങ്ങളിൽ നിന്നോ, ആയിരം ആചാര്യന്മാരിൽ നിന്നോ കിട്ടില്ല; ആ ചാര്യനിൽ നിന്ന്‌ അറിവ്‌ കിട്ടുന്നതുപോലും അച്ഛനെ അനുസരിക്കുന്നതിന്റെ ചമൽക്കാരത്തിൽ നിന്നായിരിക്കുമെന്നാണ്‌ പൂർവ്വികർ വിശ്വസിച്ചത്‌. അതുകൊണ്ട്‌ അച്ഛനെ അനുസരിക്കണം; മക്കൾക്ക്‌ ഉയർന്നുപോകാനുളള പടവുകൾ ഓരോന്നിലും അച്ഛന്റെ ഇംഗിതമുണ്ടെന്ന്‌ അറിയണം.

അറിവില്ലാത്തവനാണ്‌; നീചനാണ്‌ പിതാവെങ്കിലും അയാൾ ജനിച്ചതും സങ്ക ൽപംകൊണ്ടാണ്‌. അറിവില്ലാത്തവനെപോലെ പെരുമാറുകയും നീചനെപോലെ കഷ്ടപ്പെടുത്തുകയും ചെയ്യുമ്പോഴും, അതിനുള്ളിലെല്ലാം ഒരു സ്നേഹത്തിന്റെ; ഒരു പ്രിയത്തിന്റെ; ഒരു സങ്കൽപത്തിന്റെ ഇഷ്ടം ഒളിഞ്ഞിരിപ്പുണ്ടാകും. അത്‌ മ ക്കൾ തിരിച്ചറിയുന്നത്‌ പിതാവിന്റെ മരണശേഷമായിരിക്കുമെന്നുമാത്രം- അപ്പോഴാണ്‌ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ അവനോട്‌ പറയുക, `നിന്നെക്കുറിച്ച്‌ നിന്റെയച്ഛന്‌ വലിയ സങ്കൽപങ്ങളുണ്ടായിരുന്നുവെന്ന്‌; സ്നേഹമായിരുന്നുവെന്ന്‌`. പിതാവ്‌ മരിക്കുന്നതിനുമുമ്പേ ഇതൊക്കെ മക്കളെ അറിയിക്കാമായിരുന്നില്ലേയെന്ന്‌ ചോദിച്ചാൽ, അപ്പോൾ പറഞ്ഞാൽ മക്കൾക്ക്‌ മനസ്സിലാകില്ലെന്നാണ്‌ ഉത്തരം- അതുകൊണ്ടാണ്‌ മരണശേഷം പലപിതാക്കളും മക്കളുടെ മനസ്സുകളിൽ അവരുടെ മരണംവരെ ജീവിച്ചിരിക്കുന്നത്‌. അപ്പോൾ പിതാവ്‌ ആചാര്യന്റെ നൂറുമടങ്ങ്‌ ഗൗരവമുള്ളവനാണ്‌; ആയിരം പിതാക്കളുടെ ഗൗരവമാണ്‌ ഒരു അമ്മയ്ക്ക്‌. അതുകൊണ്ട്‌ മക്കൾ അമ്മയോട്‌ ഒരിക്കലും എതിരുപറയരുത്‌; അച്ഛനോട്‌ പറഞ്ഞുപോയാൽതന്നെ, അമ്മയോട്‌ പറഞ്ഞുപോകരുതെന്ന്‌ പൂർവ്വികർ ഉറപ്പിച്ചുപറഞ്ഞത്‌ അതുകൊണ്ടാണ്‌. പക്ഷെ നല്ല അമ്മയാണ്‌ ഒരുവളെങ്കിൽ, അവൾ അച്ഛനോട്‌ എതിരിടാൻ ഒരിക്കലും മക്കളെ സമ്മതിക്കുകയുമില്ല- പിതാവിനേക്കാൾ ആയിരം മടങ്ങ്‌ ഗൗരവമാണ്‌ അപ്പോൾ അമ്മയ്ക്കുണ്ടാകുന്നത്‌. എന്നാൽ അന്നത്തെ പിതാക്കളാണ്‌ അമ്മയേക്കാൾ മക്കൾക്ക്‌ സ്നേഹമുള്ളവൻ; വിലയുള്ളവൻ; ഗൗരവം. ഇന്ന്‌ പിതാവിനേക്കാൾ സ്നഹമുള്ളവൻ ആചാര്യനാണ്‌; ആചാര്യനേക്കാൾ ഗൗരവം ഓതിക്കോനാണ്‌. ഇങ്ങനെ ഇന്ന്‌ തലകീഴായി സംഭവിക്കാൻ കാരണം സംസ്കൃതിയുടെ കീഴ്മേൽ മറിയൽകൊണ്ടാണ്‌. പഴയകാലത്ത്‌ അമ്മയോളം സത്യങ്ങൾ അറിയുന്നവരായി വേറെ ആരുമില്ല. അതുകൊണ്ടാണ്‌ അറിവില്ലാത്ത അച്ഛനെ സിദ്ധനാക്കിയേ, അച്ഛന്റെ കണ്ടുപിടുത്തംപോലെ അമ്മ ഓരോന്നും പറയും- സ്ത്രീമനസ്സിന്റെ സങ്കൽപലക്ഷണം അവർണ്ണനീയമാണ്‌. പുരുഷനാണ്‌ പുറത്തുപോയി വരുന്നത്‌; സ്ത്രീ അടുക്കളയിലാണ്‌. പക്ഷെ, അവൻ അറിഞ്ഞതിനേക്കാൾ അവൾക്ക്‌ സങ്കൽപത്തിലറിയാം. അതുകൊണ്ടാണ്‌ അവൻവന്ന്‌ ഓരോന്നു പറയുമ്പോൾ അവൾ അതിനേക്കാൾ അറിയുന്നതുപോലെ, അവനോട്‌ ഓരോ ചോദ്യം ചോദിക്കുന്നത്‌; പിന്നെയവൻ ഒളിച്ചുവെച്ചകാര്യം വരെ പറയാൻ നിർബന്ധിതനാകുകയും ചെയ്യും- വീട്ടിൽ ഉത്തമയായൊരു സ്ത്രീ ഉണ്ടെങ്കിൽ, അവിടത്തെ ഒരു പുരുഷനും ഒരു കുട്ടിയും തെറ്റുകാരായി  മാറില്ല. കാരണം അവളുടെ കണ്ണുകളും മനസ്സും എപ്പോഴും പിന്നാലെ നിഴൽപോലെ ഉണ്ടെന്ന്‌ അവർക്കും തോന്നും. അതുകൊണ്ട്‌ അവർക്കെന്നും അവളെ ഭയമുണ്ടാകും; അതുകൊണ്ട്‌ അവൾക്കൊരിക്കലും അവരെ ഭയപ്പെടുത്തേണ്ടിയും വരില്ല; സ്നേഹിച്ചാൽ മാത്രം മതി- ഇത്‌ അമ്മയുടെ ആന്തരികദൃഷ്ടിയുടെ കഴിവാണ്‌; അന്തർമുഖചോദനയുടെ കഴിവാണ്‌. അതുകൊണ്ടാണ്‌ പറഞ്ഞത്‌, മാതാവിനുമേൽ ആരുമില്ലെന്ന്‌; മാതാവിനെ തെരഞ്ഞെടുത്തത്‌ തന്നെ ജനിപ്പിക്കുവാനാണ്‌ എന്നുപറഞ്ഞത്‌ ഈയൊരു അർത്ഥതലത്തിലാണ്‌- അതിനാണ്‌, തന്നെ ജനിപ്പിക്കാൻ പാകമാക്കുന്നതിന്‌ അവളെ ഗർഭാധാനം എന്ന സംസ്ക്കാരകർമ്മത്തിലേ ക്ക്‌ ഞാൻ കൊണ്ടുപോകുന്നത്‌; അതിനുവേണ്ടി രൂപപ്പെടുത്തിയെടുക്കാനാണ്‌ വിവാഹപൂർവ്വകർമ്മങ്ങൾ മുഴുവനും- ഉദകശാന്തിമുതൽ പാണിഗ്രഹണവും പ്രയാണവും ഗൃഹപ്രവേശനവും നാഗബലിയുംവരെയുള്ള കർമ്മങ്ങൾ; ഇതിൽ പ്രയാണവും ഗൃഹപ്രവേശനവും നാഗബലിയും നമുക്ക്‌ ഇനിയും കാണാനുണ്ട്‌.

ഗൃഹപ്രവേശനം കഴിഞ്ഞ്‌ നാലാംദിവസം നടക്കുന്ന നാഗബലി, അത്‌ കാമസങ്കൽപങ്ങളുടെ ബലികൂടിയാണ്‌. `വിവാഹസ്യ നിവർത്തിസ്തു`- വിവാഹത്തിന്റെ നിവർത്തിക്കായിക്കൊണ്ട്‌, `ചതുർദ്ധേഹനി രാത്രിഷുതാസൃനാഗബലിഃക്കാ ര്യോ വിപ്രാശീർവാചനം തഥാ`- നാഗബലിക്കുമുമ്പാണ്‌ ഗൃഹപ്രവേശനം; സമന്ത്രകം, അംങ്കുരാരോപണം, വാങ്ങ്നിയമം, നക്ഷത്രദർശനം ഒക്കെയായിട്ടാണ്‌ ഗൃഹപ്രവേശനം നടക്കുക; ഗൃഹപ്രവേശനത്തിനായിക്കൊണ്ടുള്ളതാണ്‌, പ്രയാണം, രഥം, ഗജം, അശ്വം, വിമാനം എന്നിവയൊക്കെ പ്രയാണത്തിൽ അവനവന്റെ നിലയ്ക്കനുസരിച്ചാകാം. ഇതേക്കുറിച്ച്‌ `അഗ്നിവേശസംഹിത`യും മറ്റ്‌ ഗൃഹ്യസൂത്രവുമൊക്കെ വളരെ ഗംഭീരമായി വർണ്ണിച്ചിട്ടുണ്ട്‌. അഗ്നി അനുനയനം, അംഗാധ്വഹനം, രഥാരോപണം, മാർഗൗപധ്യാനുമന്ത്രണം ഇവയൊക്കെയായി ജനപദങ്ങളിലൂടെ ശ്രദ്ധേയമായി നടക്കുന്ന പ്രക്രിയയാണ്‌ പ്രയാണം- പ്രയാണത്തിൽ നഗരപ്രദക്ഷിണമൊക്കെ വെച്ചിരിക്കുന്നത്‌ ഒരു ചികിത്സാരീതിയായിട്ടാണെന്ന്‌ `അഥർവ്വം` വായിച്ചാൽ മനസ്സിലാകും. വിവാഹം രണ്ടുദേശത്തുള്ളവർ തമ്മിലുള്ള ചേർച്ചയാണ്‌. അപ്പോൾ ഒരു ദേശത്തുള്ള അണുകങ്ങളും മറ്റൊരുദേശത്തുള്ള അണുകങ്ങളും തമ്മിലുള്ള ചേർച്ചകൂടിയാണത്‌. നഗരപ്രദക്ഷിണവേളകളിൽ അണുകങ്ങളിങ്ങനെ സംക്രമിക്കുമ്പോൾ, അതിന്റെ `മ്യുട്ടേഷനി`ൽ ആരോഗ്യത്തിന്റെ പുതിയൊരു രൂപമുണ്ടാകും; ഇതാണ്‌ നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ `അഥർവ്വം` മുന്നോട്ട്‌ വെച്ച കാഴ്ച്ചപ്പാട്‌; അതുകൊണ്ടാണ്‌ പ്രയാണമെന്ന സംസ്ക്കാരത്തിൽ ഇത്‌ വളരെ പ്രധാനപ്പെട്ടൊരു അനുഷ്ഠാനമായി മാറിയത്‌; അതിൽ പദ്യാധ്യാനുമന്ത്രണം ശക്തമായി വന്നത്‌-  ദ്വര്യദക്ഷിണയും പ്രായശ്ചിത്തവും ബ്രാഹ്മണഭോജനവുമൊക്കെ കഴിഞ്ഞാണ്‌ ഗൃഹപ്രവേശനം;  സമന്ത്രകം, അംഗൂരാരോപണം, നക്ഷത്രദർശനമൊക്കെ കഴിഞ്ഞ്‌ നാലാം ദിവസമാണ്‌ നാഗബലി.

വിവാഹപൂർവ്വ സംസ്ക്കാരകർമ്മങ്ങളൊക്കെ കഴിഞ്ഞ്‌; `ജായാവതി`കൾ സ്വ ച്ഛന്ദരായി; സന്തുഷ്ടരായി കഴിഞ്ഞ്‌; പരസ്പരം അറിഞ്ഞുകഴിഞ്ഞ്‌; വിധിയാംവ ണ്ണം അറിഞ്ഞുകഴിഞ്ഞാണ്‌ `ഗർഭാധാനം` എന്ന സംസ്ക്കാരകർമ്മം നടക്കേണ്ടത്‌. വധൂവരന്മാർ പരസ്പരം സ്നേഹംകൊണ്ടും, പരിലാളനകൊണ്ടും പരസ്പരവിശ്വാസംകൊണ്ടും പരിണമിച്ചുകഴിഞ്ഞാണ്‌- തന്റെ മാതാവാകാൻ; തന്നെ ജനിപ്പിക്കാൻ ഇവൾ യോഗ്യയാണെന്ന്‌ മനസ്സിലാക്കുമ്പോഴാണ്‌ അവൻ ശാന്തനായി ഗർഭാധാനത്തിനുള്ള  ഹോമാദികൾ നടത്തുന്നത്‌; വിധിയാംവണ്ണം നടത്തുന്ന ആ ആധാനകർമ്മത്തിൽ നിന്നാണ്‌ പുത്രനുണ്ടാകുന്നത്‌. ഓരോരുത്തരുടേയും അറിവനുസരിച്ച്‌ സംഹിതകളോ, ഉപനിഷത്തുകളോ, ബ്രാഹ്മണങ്ങളോ, ആരണ്യകങ്ങളോ പാഠം ചെയ്യാം. ഗർഭകാലം മുഴുവൻ അവരുടെ സംഭാഷണങ്ങൾ സർവ്വദാ രമ്യവും സുഖാവഹവുമായിരിക്കണം; ചുറ്റുപാടുകൾ സംഘർഷപൂരിതമാകാതെ നോക്കണം- വീട്ടിൽ സംഘർഷാവസ്ഥയുണ്ടാകുമ്പോൾ; മാരകരോഗം പിടിപെട്ട്‌ വീട്ടിലുള്ളവരെ പരിചരിക്കുകയും അവരോടൊപ്പം ഇടപഴകേണ്ടിവരികയും ചെയ്യേണ്ടുന്ന വേളകളിൽ ഗർഭാധാനം അരുത്‌; നേരത്തെ സൂചിപ്പിച്ച `ബോൺസായി` ചെടികളും ഭ്രമിപ്പിക്കുന്ന മോഡേൺ ചിത്രങ്ങളും- ഹിംസാത്മകവും വൈകൃതങ്ങളുമടങ്ങിയ സിനിമകളും സീരിയലുകളുമൊന്നും കാണരുത്‌- ഭാര്യയും ഭർത്താവും കാണരുത്‌; ഗർഭിണി തീരേ കാണരുത്‌. ആഹാരം കഴിയ്‌ക്കുമ്പോൾ പ്രത്യേകശ്രദ്ധവേണം- തന്റെ ഗോത്രത്തിനും തന്റെ കുടുംബത്തി നും സാത്മ്യംവന്ന ആഹാരം മാത്രമേ കഴിയ്ക്കാവൂ; ഫാസ്റ്റ്‌ ഫുഡുകളും ബേക്കറിസാധനങ്ങളും കഴിയ്ക്കുകയേ അരുത്‌.

ഗർഭിണിക്ക്‌ രണ്ട്‌ ഹൃദയമാണ്‌; രണ്ട്‌ ഹൃദയമാണ്‌ ഗർഭാധാനകാലത്ത്‌ ഒരു സ്ത്രീ പ്രവർത്തിപ്പിക്കുന്നത്‌. അപ്പോൾ വാക്കിനും പ്രവർത്തിക്കുമൊക്കെ വലിയ പ്രാധാന്യമുണ്ട്‌- പരുഷമുള്ള വാക്കിൽ അകത്തുള്ളതിന്റെ ഹൃദയം പോകാതെ നോക്കണം; വാക്കും ആഹാരവും ശ്രദ്ധിച്ചില്ലെങ്കിൽ അകത്തുള്ളത്‌ പുറത്തെത്തുന്നത്‌ തുളയുള്ള ഹൃദയഭിത്തികളോടെയാകും. ഈയൊരു സംസ്ക്കാരമില്ലാതെപോയതുകൊണ്ടാണ്‌ ഇന്നത്തെ അമ്മമാർ, ഹൃദയരോഗിയായ മകനെയുമെടു ത്ത്‌ ആശുപത്രിയിൽ ക്യൂ നിൽക്കേണ്ടിവരുന്നത്‌. ഈയൊരു അവസ്ഥ വരാതിരിക്കണമെങ്കിൽ, ഇതൊക്കെ പാലിച്ചേപറ്റൂ.

ഗർഭാധാനകാലത്ത്‌, ജീവന്റെ തുടിപ്പുകൾ എവിടെയും അവളായി മുറിയാനിടയാകരുത്‌; എവിടെയെങ്കിലും മുറിയപ്പെട്ടാൽ, തന്റെ അകത്തുള്ളവന്റെ കോശങ്ങൾ അതേറ്റുവാങ്ങും- ഭാരതീയ ചിന്തയുടെ സമുജ്ജ്വലങ്ങളായ ഒരറിവാണിത്‌. അതുകൊണ്ടാണ്‌ പഴയ അമ്മമാരൊന്നും, ഗർഭിണിയായ മകളെകൊണ്ട്‌ ചക്ക, കുമ്പളങ്ങ തുടങ്ങിയവയൊക്കെ മുറിക്കാൻ അനുവദിക്കാതിരുന്നത്‌. കാരണം ചക്കയിലൂടെ കത്തി കടന്നുപോകുമ്പോൾ ചക്കക്കുരു മുറിയും; മുറിഞ്ഞ കുരു കാണുമ്പോൾ, കുട്ടിയിൽ അതിന്റെ ആന്ദോളനമുണ്ടാകും; അവന്റെ കോശങ്ങളിൽ അത്‌ നിഴലിക്കും; അവനിൽ വൈകല്യമുണ്ടാകും. ഇതുപോലെത്തന്നെയാണ്‌ ഹിംസാത്മകമായ സിനിമയും സീരിയലുകളും കാണുമ്പോഴും അതുപോലുള്ളവ വായിക്കുമ്പോഴും സംഭവിക്കുന്നത്‌. ഇതൊക്കെ അനുഭവിക്കുമ്പോൾ മൂന്നുതരം പ്രക്രിയകളിലൂടെയാണ്‌ ഗർഭിണിയും കുട്ടിയും കടന്നുപോകുന്നത്‌- ഹിംസാത്മകമായ ഒരു രംഗം കാണുമ്പോൾ അത്‌ തലച്ചോറിലൊരു മാറ്റം വരുത്തുകയും പിനിയൽ ഗ്രന്ഥികളിലും പിറ്റ്യൂറ്ററികളിലും അഡ്രീനലിലും തൈറോയിഡിലുമൊക്കെ മാറ്റമുണ്ടാക്കുകയും മാറിമറിയുകയുമൊക്കെ ചെയ്യും. കോശവാർദ്ധക്യത്തെ നിയന്ത്രിക്കുന്നത്‌ പിനിയൽ ഗ്രന്ഥികളാണ്‌. ഈയൊരു ഗ്രന്ഥിയിൽ ഒരു സ്രവം രൂപാന്തരപ്പെടുമ്പോൾ, കഴിക്കുന്ന ആഹാരവും സൂക്ഷ്മാഹാരവും `എൻസൈമറ്റിക്‌ അപ്രോച്ചിൽ`എൻസൈമുകളെ മാറ്റി മറിക്കും. അത്‌ പ്രാണനിലയിൽ മാറ്റമുണ്ടാക്കുകയും `നൈസന്റ്‌ ഓക്സിജനെ ഉൽപാദിപ്പിക്കുകയും ചെയ്യും-

  •  പിനിയൽഗ്രന്ഥിയിലെ മാറ്റം.
  •  പിറ്റ്യൂറ്ററി, അഡ്രീനൽ, തൈറോയിഡ്‌ തലങ്ങളിൽ വരുന്ന മാറ്റം; അത്‌ ഡക്റ്റ്ലസ്‌ ഹോർമോണുകളെയാണ്‌ ഉൽപാദിപ്പിക്കുന്നത്‌; അത്‌ അനിയന്ത്രിതമായ ലോകങ്ങളിലേക്ക്‌ നിമിഷാർദ്ധംകൊണ്ട്‌ കൊണ്ടുപോകുന്നതാണ്‌.
  • പ്രാണനിൽ വരുന്ന ആവൃതിയാണ്‌.

ഈയൊരു പ്രക്രിയയെ നന്നായി അറിയുന്നതുകൊണ്ടാണ്‌ പൂർവ്വികർ ആഹാരം കഴിക്കുമ്പോൾ, അത്‌ അമൃതമാണെന്ന്‌ സങ്കൽപിച്ചുകൊണ്ട്‌ കഴിച്ചത്‌-  ഉദകം നൽകി അന്നത്തെ അമൃതാക്കും. `അമൃതോപസ്തരണമസ്തു അമൃതംമേ അസ്തു`- അമൃതമാക്കിയ അന്നംകൊണ്ട്‌ പ്രാണനായി അഹൂതിയാണ്‌ പണ്ടുള്ളവർ ചെയ്തത്‌; `ഓം പ്രാണായ സ്വാഹ` എന്നു തുടങ്ങി `ഓം ഉദാനായ സ്വാഹ` വരെയുള്ള പ്രാണനായിക്കൊണ്ടാണ്‌ അഹൂതി. കാരണം അത്‌ കഴിക്കുന്നതാണ്‌; അന്നമാണ്‌; അത്‌ അമൃതായിരിക്കണം; പ്രാണന്റെ അ ഹൂതിക്കായി കഴിക്കണം എന്നതായിരുന്നു പൂർവ്വിക കൽപന. അതുകൊണ്ട്‌ ഒരു കുട്ടിയെ വേണമെന്ന്‌ ആഗ്രഹിക്കുന്നവർ അന്നത്തെ നിന്ദിച്ച്‌ കഴിയ്ക്കരുത്‌; ആ അന്നമാണ്‌ പ്രജയായി പരിണമിക്കുന്നത്‌.

 

http://atmeeya.org/blog/

Tags: