Fri, 02-03-2018 03:13:41 PM ;
രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം കാല കരികാലന്റെ ടീസറെത്തി. കരികാലന്‍ എന്ന അധോലോക നേതാവായിട്ടാണ് രജനി ചിത്രത്തിലെത്തുന്നത്. കബാലിയ്ക്ക് ശേഷം രജനിയും പാ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് കാല.
യൂ ടൂബില്‍ വലിയ തരംഗമാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ സൃഷ്ടിച്ചിരിക്കുന്നത്. കറുത്ത വേഷത്തിലാണ് രജനി ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ആക്ഷന് വലിയ പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രമാണ് കാല. നടനും രജനികാന്തിന്റെ മരുമകനുമായ ധനുഷ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വരുന്ന ഏപ്രില്‍ അവസാനത്തോടെ ആയിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.