'21 ഡയമണ്ട്‌സ്' മാര്‍ച്ച് 9 ന് തിയേറ്ററുകളില്‍

Glint staff
Tue, 06-03-2018 06:54:18 PM ;

21 Daimonds

സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍  '21 ഡയമണ്ട്‌സ്' മാര്‍ച്ച് 9 ന് പ്രദര്‍ശത്തിനെത്തുന്നു. കൊലപാതകാധിഷ്ഠിതമല്ലാത്ത ആദ്യ മലയാള ക്രൈം സിനിമയാണ് '21 ഡയമണ്ട്‌സ്'.മാത്യു ജോര്‍ജ്ജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ജോണ്‍ ജേക്കബ്ബാണ് നായകന്‍.

 

ശ്രീധാകൃഷ്ണന്‍, ശരണ്‍, ഷാജു ശ്രീധര്‍, ദിനേശ് പണിക്കര്‍, അനീഷ് ബാബു, മജീദ്, രാജേഷ് ശര്‍മ്മ, മന്‍ജിത്, ആറ്റുകാല്‍ തമ്പി, മുന്‍ഷി ദിലീപ്,  മുരളീമോഹന്‍, ശ്രീധരന്‍ നമ്പൂതിരി, അമ്പൂരി ജയന്‍, പൂജപ്പുര രാധാകൃഷ്ണന്‍, സനല്‍കുമാര്‍, റോസ്‌ലിന്‍, അയിന, ബേബി അല്‍ഫിയ എന്‍.കരീം എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

 

ബാനര്‍, നിര്‍മ്മാണം-പ്യുവര്‍വൈറ്റ് വീക്കെന്റ് സ്റ്റുഡിയോസ്, രചന, സംവിധാനം-മാത്യു ജോര്‍ജ്ജ്, ഛായാഗ്രഹണം-പ്രിജിത്ത്, എഡിറ്റിംഗ്-സോബിന്‍.കെ.സോമന്‍, കല-സജീവ് നായര്‍, വസ്ത്രാലാങ്കാരം-തമ്പി ആര്യനാട്,  ചമയം-സുധി സുരേന്ദ്രന്‍, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍, ആക്ഷന്‍-അഷ്‌റഫ് ഗുരുക്കള്‍, സല്‍മാന്‍ ഗുരുക്കള്‍, പശ്ചാത്തല സംഗീതം-വിവേക്.വി.കെ., പ്രൊ:കണ്‍ട്രോളര്‍-ഷാജി കൊല്ലം.

 

Tags: