നടന്‍ കലാശാല ബാബു അന്തരിച്ചു

Glint Staff
Mon, 14-05-2018 12:58:19 PM ;

kalasala-babu

പ്രമുഖ നടന്‍ കലാശാല ബാബു (63)അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച അര്‍ദ്ധരാത്രി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു.

 

പ്രശസ്ത കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍നായരുടെയും മോഹിനിയാട്ട കലാകാരി കല്യാണിക്കുട്ടിയമ്മയുടെയും മകനായി 1955 ലായിരുന്നു കലാശാല ബാബുവിന്റെ ജനനം. ആന്റണി ഈസ്റ്റ്മാന്‍ നിര്‍മിച്ച് സംവിധാനം ചെയ്ത ഇണയത്തേടിയാണ് കലാശാല ബാബുവിന്റെ ആദ്യ ചിത്രം. ടു കണ്‍ട്രീസ് , റണ്‍വേ, ബാലേട്ടന്‍, കസ്തൂരിമാന്‍, പെരുമഴക്കാലം, തുറുപ്പുഗുലാന്‍, പച്ചക്കുതിര, ചെസ്സ് , പോക്കിരിരാജ, മല്ലുസിംഗ് തുടങ്ങി ഏകദേശം തൊണ്ണൂറോളം സിനിമകളിലും നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കലിപ്പ് എന്ന ചിത്രത്തിലാണ് അഭിനയിച്ചത്.
 

 

ലളിതയാണ് ഭാര്യ. ശ്രീദേവി,വിശ്വനാഥന്‍ എന്നിവര്‍ മക്കളാണ്.

 

Tags: