ശ്രീദേവിയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

Glint Staff
Fri, 11-05-2018 04:29:08 PM ;

sridevi

ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സംവിധായകന്‍ സുനില്‍ സിങ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. നേരത്തെ ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

 

ശ്രീദേവി ദുബായിലെ ഹോട്ടലില്‍ വച്ചാണ് മരണപ്പെട്ടത്. ഹോട്ടലിലെ ബാത്ത് ടബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ബോണി കപൂര്‍ ഹോട്ടല്‍ റൂമില്‍ ഉള്ള സമയത്തായിരുന്നു സംഭവം. മരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികത ഇല്ലെന്ന് സ്ഥിരീകരിച്ച ശേഷമായിരുന്നു യു.എ.ഇ ഗവണ്‍മെന്റ് മൃതദേഹം വിട്ടുനല്‍കിയത്.

 

Tags: