Skip to main content

തെന്നിന്ത്യന്‍ താരം റാണ ദഗുബാട്ടിയും മിഹീക ബജാജും തമ്മിലുള്ള വിവാഹ തീയതി പുറത്തുവിട്ട് കുടുംബം. ആഗസ്റ്റ് 8നാണ് വിവാഹം. റാണയുടെ പിതാവും നിര്‍മാതാവുമായ സുരേഷ് ദഗുബാട്ടിയാണ് വിവാഹ തീയതി പുറത്തുവിട്ടത്. അടുത്ത കുടംബാംഗങ്ങള്‍ മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക. 

ഹൈദരാബാദ് സ്വദേശിനിയായ മിഹീക ബജാജ് അറിയപ്പെടുന്ന ഇന്റീരിയര്‍ ഡിസൈനറാണ്. വ്യവസായി സുരേഷ് ബജാജിന്റെയും ജൂവലറി ഡിസൈനറായ ബണ്ടി ബജാജിന്റെയും മകളാണ് മിഹീക.