ടോവിനോ ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് തിരുവോണ ദിനത്തില്‍ നേരിട്ട് ടെലിവിഷന്‍ പ്രീമിയറായി റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ ചിത്രം ഓ.ടി.ടി റിലീസായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏഷ്യാനെറ്റാണ് ചിത്രത്തിന്റെ പ്രീമിയറിനുള്ള അവകാശം സ്വന്തമാക്കിയത്.
ജിയോ ബേബി ആണ് ചിത്രത്തിന്റെ സംവിധായകന്‍. ജോജു, ജോര്‍ജ്, ബേസില്‍ ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. രാംഷി അഹമ്മദ്, ആന്റോ ജോസഫ്, ടൊവീനോ തോമസ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.