ഗായകന്‍ എസ്.പി. ബാലസുബ്രഹ്‌മണ്യം പെട്ടെന്ന് സുഖം പ്രാപിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാനായി സമൂഹപ്രാര്‍ത്ഥന നടത്താനൊരുങ്ങി തമിഴ് സിനിമാലോകം. രജനീകാന്ത്, കമല്‍ഹാസന്‍, എ.ആര്‍ റഹ്‌മാന്‍, ഇളയരാജ, ഭാരതിരാജ തുടങ്ങിയവരാണ് കൂട്ടപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്.
ഇന്ന് 6 മണിക്ക് സ്വവസതികളില്‍ ഇരുന്നുകൊണ്ടാണ് പ്രാര്‍ത്ഥന. ജി.വി പ്രകാശ് കുമാര്‍, എ.ആര്‍ മുരുകദോസ് എന്നിവരും പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.
ചെന്നൈ എം ജി എം ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയിലാണ് എസ് പി ബി ചികിത്സയിലുള്ളത്. ആഗസ്റ്റ് 5ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം കോവിഡ് ബാധിതനാണ്. ആരോഗ്യനിലയില്‍ നേരിയ പുരോഗതി കാണിച്ചിരുന്നുവെങ്കിലും വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോഴും കഴിയുന്നതെന്ന് മകനും ഗായകനുമായ എസ് പി ബി ചരണ്‍ അറിയിച്ചിരുന്നു.