Skip to main content

ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ എത്തുന്ന സന്തോഷം പങ്കുവെച്ച് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. വിരാട് കോഹ്ലി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

അങ്ങനെ ഞങ്ങള്‍ 3 പേരാവുന്നു. 2021 ജനുവരിയില്‍ എത്തും എന്ന കുറിപ്പോടെയാണ് കോഹ്ലിയും അനുഷ്‌കയും ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. 

2017 ഡിസംബര്‍ 11-നാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് വിവാഹിതരായ കാര്യം താരദമ്പതികള്‍ പരസ്യമാക്കിയത്. ഇറ്റലിയില്‍ വച്ച് അതീവ രഹസ്യമായിട്ടായിരുന്നു വിവാഹച്ചടങ്ങുകള്‍.