Skip to main content

ബോളിവുഡ് താരം അര്‍ജുന്‍ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കാമുകിയും നടിയുമായ മലൈക അറോറയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. മലൈകയുടെ രോഗബാധ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എട്ടോളം യൂണിറ്റ് അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലൈക ജഡ്ജായി എത്തുന്ന ഡാന്‍സ് റിയാലിറ്റി ഷോ ആയ ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍ നിര്‍ത്തിവെച്ചിരുന്നു. മലൈകയുടെ രോഗബാധയുടെ ഉറവിടം ഇവിടെ നിന്നാണോ എന്ന് വ്യക്തമല്ല. 

കഴിഞ്ഞ ദിവസമാണ് അര്‍ജുന്‍ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചത്. സമൂഹമാധ്യമത്തിലൂടെ അര്‍ജുന്‍ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചത്.