ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ നടി അനുശ്രീ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാകുന്നു. രാധാമാധവം എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളില്‍ രാധയുടെ വേഷത്തിലാണ് അനുശ്രീ എത്തിയത്.
കഴിഞ്ഞ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിക്ക് നാട്ടിലെ ബാലഗോകുലം സംഘടിപ്പിച്ച ഘോഷയാത്രയില്‍ ഭാരതാംബയായി വേഷമിട്ട അനുശ്രീയുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.
കൊവിഡ് ലോക്ക്ഡൗണിനിടെ നിരവധി ഫോട്ടോഷൂട്ടുകള്‍ താരം പങ്കുവെക്കുകയും എല്ലാ ചിത്രങ്ങളും വൈറലാവുകയും ചെയ്തിരുന്നു.