ഊര്‍മിള അറിയപ്പെടുന്നത് ഒരു സോഫ്ട് പോണ്‍ സ്റ്റാര്‍ എന്നാണെന്നും അല്ലാതെ ഒരു നല്ല നടിയല്ലെന്നും കങ്കണ റണാവത്ത്. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. സ്വര ഭാസ്‌കര്‍, അനുഭവ് സിന്‍ഹ എന്നിവര്‍ ഊര്‍മിളയെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തി.
ബോളിവുഡിലെ മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തി കങ്കണ മൊത്തം സിനിമാവ്യവസായമേഖലയെ സഹായിക്കണമെന്ന് ഊര്‍മിള പറഞ്ഞതോടെയാണ് അവര്‍ തമ്മിലുള്ള പോരിന് തുടക്കം കുറിച്ചത്.
ബോളിവുഡിനെതിരെ കങ്കണ ഉയര്‍ത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ത്യാ ടുഡെ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കവെയാണ് ഊര്‍മിള ഇക്കാര്യം പറഞ്ഞത്.