Skip to main content

നടി പായല്‍ ഘോഷ് നല്‍കിയ പരാതിയില്‍ സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ കേസ്. വെര്‍സോവ പോലീസ് സ്‌റ്റേഷനിലാണ് പായല്‍ ഘോഷ് സംവിധായകനെതിരെ പരാതി നല്‍കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പായല്‍ ഘോഷ് അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തുന്നത്.

361 (ബലാത്സംഗം), 354 (സ്ത്രീകളുടെ അന്തസ്സിനെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ത്രീയെ ആക്രമിക്കുക), 341 (ബലപ്രയോഗത്തിലൂടെ തടഞ്ഞു വയ്ക്കുക), 342 (തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വെക്കുക) തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

എബിഎന്‍ തെലുഗുവിന് നല്‍കിയ അഭിമുഖത്തിലാണ് പായല്‍ അനുരാഗിനെതിര ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. പായലിന്റേത് അടിസ്ഥാനരഹിതമയ ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നുമാണ് അനുരാഗ് പ്രതികരിച്ചത്. അനുരാഗ് കശ്യപിന് പിന്തുണയുമായി തപ്‌സി പന്നു, ഹുമ ഖുറേഷി, അദ്ദേഹത്തിന്റെ ഭാര്യമാരായിരുന്ന ആര്‍തി ബജാജ്, കല്‍കി കോച്‌ലിന്‍ എന്നിവരും രംഗത്തെത്തിയിരുന്നു.