Skip to main content

നയന്‍താരയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് 'നിഴലി'ലെ താരത്തിന്റെ  ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സ്‌റ്റൈലിഷ് ലേഡി സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ എന്ന് ആശംസിച്ചു കൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. 

നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന 'നിഴല്‍' ത്രില്ലര്‍ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്റെ നാല്പത്തിനാലാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ് സഞ്ജീവാണ്.

ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീത സംവിധാനവും ചെയ്യുന്ന ചിത്രത്തില്‍ സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്പിയും ചേര്‍ന്ന് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. സൗണ്ട് ഡിസൈനിംഗ് - അഭിഷേക് എസ് ഭട്ടതിരി, ടൈറ്റില്‍ ഡിസൈന്‍ - നാരായണ ഭട്ടതിരി, റോണക്‌സ് സേവ്യര്‍ - മേക്കപ്പ്. ഡിക്സണ്‍ പൊഡുത്താസ് - പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ഉമേഷ് രാധാകൃഷ്ണന്‍ - ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ജിനു വി നാഥ്, കുഞ്ഞുണ്ണി സിഐ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്

ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളമാണ് പ്രധാന ലൊക്കേഷന്‍.