സൗജന്യ വാക്സിന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. ഈ കെട്ട കാലത്ത് നിങ്ങള്‍ കേരളത്തിന്റെ മാത്രം നേതാവല്ല... ഇന്ത്യയുടെ മുഴുവന്‍ നേതാവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം.
വീണുപോകുമ്പോള്‍ കൈ പിടിക്കുന്നവനേയാണ് സുഹൃത്ത്, സഹോദരന്‍, നേതാവ്, സഖാവ്, മനുഷ്യന്‍ എന്നൊക്കെ പറയുക...ഈ കെട്ട കാലത്ത് നിങ്ങള്‍ കേരളത്തിന്റെ മാത്രം നേതാവല്ല... ഇന്ത്യയുടെ മുഴുവന്‍ നേതാവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. ഇങ്ങനെ ഒരു കോരന്റെ മകനെ തന്നെയാണ് ഇന്ത്യ കാത്തിരിക്കുന്നത്.