ചെന്നൈയില്‍ എത്തിയ വിജയ് ആദ്യം പോയത് വിവേകിന്റെ വീട്ടിലേക്ക്

Glint desk
Tue, 27-04-2021 11:21:40 AM ;

ഷൂട്ടിങ്ങിന്റെ തിരക്കില്‍ വിദേശത്തായിരുന്ന നടന്‍ വിജയ് ചെന്നൈയില്‍ മടങ്ങിയെത്തിയപ്പോള്‍ ആദ്യം പോയത് സുഹൃത്തും സഹപ്രവര്‍ത്തകനുമായ വിവേകിന്റെ വീട്ടില്‍. കരിയറിന്റെ തുടക്കം മുതല്‍ വിജയ്‌ക്കൊപ്പം ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള നടനാണ് വിവേക്. എന്നാല്‍ വിവേകിന്റെ മരണസമയത്ത് ദളപതി 65 സിനിമയുടെ ചിത്രീകരണത്തിനായി നടന്‍ വിജയ് ജോര്‍ജിയയില്‍ ആയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് വിജയ് വിവേകിന്റെ വസതിയില്‍ എത്തിയ വിവരം താരത്തിന്റെ പി ആര്‍ ടീം അറിയിച്ചത് .

വിവേകിന്റെ കുടുംബത്തെ വിജയ് നേരില്‍ കണ്ട് ആശ്വസിപ്പിച്ചു. ഇതുവരെ പതിമൂന്നോളം സിനിമകളില്‍ വിവേകും വിജയ്യും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ബിഗില്‍ എന്ന സിനിമയിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു വിവേക് മരിച്ചത്. അറുപത് വയസ്സായിരുന്നു. കോവിഡ് ഭീതിയില്‍ പോലും തങ്ങളുടെ പ്രിയ താരത്തെ കാണുവാനായി ആരാധകരും സിനിമ സുഹൃത്തുക്കളും വിവേകിന്റെ വീടിനു മുന്നില്‍ തടിച്ച് കൂടിയിരുന്നു.

Tags: