Skip to main content

ഇന്ന് മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ ലാല്‍ 61-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ബിഗ് ബഡ്ജറ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ പുതിയ ഗാനം എത്തി.ചേമ്പിന്റെ ചേലുള്ള' എന്ന് ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. പ്രിയദര്‍ശന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റോണി റാഫേലാണ്. വിഷ്ണു രാജാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാര്‍. പിന്നീട് ലോക്ഡൗണും മറ്റും വന്നതോടെ സിനിമാ ഇന്‍ഡസ്ട്രി തന്നെ അവതാളത്തിലാകുകയായിരുന്നു. പ്രിയദര്‍ശന്റെ സ്വപ്ന പ്രോജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്. നിലവില്‍ ദേശീയ പുരസ്‌കാര നിറവിലാണ് ചിത്രം. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങളാണ് ദേശീയ തലത്തില്‍ മരക്കാര്‍ സ്വന്തമാക്കിയത്.