ക്രൈസ്തവ പ്രതീകങ്ങളെ അവഹേളിക്കുന്ന പ്രവണത തിരുത്തണം; ഈശോ വിവാദത്തില്‍ കെ.സി.ബി.സി

Glint desk
Tue, 10-08-2021 11:41:16 AM ;

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കെ.സി.ബി.സി. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയും പൗരോഹിത്യത്തേയും ക്രൈസ്തവ പ്രതീകങ്ങളെയും അവഹേളിക്കുന്ന പ്രവണത തിരുത്തണമെന്ന് കെ.സി.ബി.സി പറഞ്ഞു. കലാരംഗത്ത് ഈ പ്രവണത കൂടുതലാണെന്നും കെ.സി.ബി.സി ആരോപിച്ചു. 

ഓണ്‍ലൈനായി നടന്ന കെ.സി.ബി.സി സമ്മേളനത്തിലാണ് പ്രതികരണം. ഉത്തരവാദിത്തപ്പെട്ടവര്‍ വിഷയത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കള്‍ തിരിച്ചറിഞ്ഞ് തിരുത്തലുകള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കെ.സി.ബി.സി അറിയിച്ചു.

സിനിമാമേഖലയില്‍ നിന്ന് നാദിര്‍ഷയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. സിനിമ പറയുന്ന ആശയം എന്ത് എന്ന് പോലും മനസിലാക്കാതെ കേവലം ഒരു പേര് കാരണമാക്കി വിവാദങ്ങള്‍ ഉണ്ടാക്കുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്ന് സിബി മലയില്‍ പറഞ്ഞിരുന്നു.

Tags: