ധ്യാനും സണ്ണി വെയ്‌നും ഒന്നിക്കുന്നു; പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ച ത്രയം

Glint Desk
Wed, 15-09-2021 07:39:05 PM ;

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന 'ത്രയം ' എന്ന ചിത്രത്തിന്റെ ഫസ്സ് ലുക്ക് പോസ്റ്റര്‍ റിലീസായി. നിരഞ്ജ് മണിയന്‍പിള്ള രാജു,രാഹുല്‍ മാധവ്, ശ്രീജിത്ത് രവി,ചന്തുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, തിരികെ ഫെയിം ഗോപീകൃഷ്ണന്‍ കെ വര്‍മ്മ,ഡെയ്ന്‍ ഡേവിസ്, സുരഭി സന്തോഷ്,നിരഞ്ജന അനൂപ്,സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍,ഷാലു റഹീം,ഡയാന ഹമീദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിര്‍വ്വഹിക്കുന്നു. ''ഗോഡ്സ് ഓണ്‍ കണ്‍ട്രി ' എന്ന ചിത്രത്തിനു ശേഷം അരുണ്‍ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് 'ത്രയം '. സംഗീതം-അരുണ്‍ മുരളിധരന്‍, എഡിറ്റര്‍-രതീഷ് രാജ്.

Tags: