സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നത് വൈകും; കൊവിഡ് സാഹചര്യം അനുകൂലമല്ലെന്ന് മന്ത്രി സജി ചെറിയാന്‍

Glint Desk
Thu, 16-09-2021 02:57:54 PM ;

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നത് വൈകുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. തിയറ്ററുകള്‍ തുറക്കുന്നതില്‍ തീരുമാനമായിട്ടില്ല, നിലവിലെ കൊവിഡ് സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് തിയറ്ററുകള്‍ തുറക്കാത്തതെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

തിയറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഘട്ടം ഘട്ടമായിട്ടാണ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത്. ആദ്യപടിയായി സീരിയല്‍ ഷൂട്ടിംഗ് അനുവദിച്ചു പിന്നീട് സിനിമാ ഷൂട്ടിംഗ് അനുവദിച്ചു. ഇപ്പോള്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത ഘട്ടത്തില്‍ തീയേറ്ററുകള്‍ തുറക്കാനും അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Tags: