യൂട്യൂബ് ചാനലുകള്‍ക്കെതിരെ മാനനഷ്ട കേസുമായി സമാന്ത

Glint Desk
Thu, 21-10-2021 11:59:29 AM ;

യൂട്യൂബ് ചാനലുകള്‍ക്കെതിരെ മാനനഷ്ട കേസ് രജിസ്റ്റര്‍ ചെയ്ത തെന്നിന്ത്യന്‍ താരം സമാന്ത പ്രഭു. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയല്‍ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനാണ് സമാന്ത കേസ് കൊടുത്തിരിക്കുന്നത്. ഇതിന് പുറമെ വെങ്കിട്ട് റാവു എന്ന അഭിഭാഷകനെതിരെയും സമാന്ത കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

സമാന്തയുടെ വിവാഹ ജീവിതത്തെ കുറിച്ച് മോശമായി സംസാരിക്കുകയും താരത്തിന് പ്രണയ ബന്ധമുണ്ടായിരുന്നു എന്ന് പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെയാണ് കേസ്. അടുത്തിടെയാണ് സമാന്തയും നടന്‍ നാഗചൈതന്യയും വിവാഹ ബന്ധം വേര്‍പിരിഞ്ഞത്. ഇതിന് പിന്നാലെ സമാന്തക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് നടന്നത്.

Tags: