മൊട്ടയടിച്ച് മോഹന്‍ലാല്‍; 'ബറോസ്' ഫസ്റ്റ്‌ലുക്ക്

Glint Desk
Sat, 01-01-2022 11:20:33 AM ;

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ബറോസ് എന്ന കഥാപാത്രത്തിനായി വലിയ മേക്ക് ഓവറാണ് മോഹന്‍ലാല്‍ നടത്തിയിരിക്കുന്നത്. മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കാണ് പോസ്റ്ററിലുള്ളത്. അടുത്തിടെ ചിത്രത്തിന്റെ പ്രോമോ ടീസറും മോഹന്‍ലാല്‍ പുറത്തുവിട്ടിരുന്നു.

മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയംമുതലേ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് ബറോസ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24നായിരുന്നു. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്.

Tags: