Skip to main content

കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമത്തില്‍ തന്നെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം കെട്ടുകഥകളാണെന്ന് നടി ഭാമ. പ്രചരിക്കുന്ന ആരോപണങ്ങളിലും വാര്‍ത്തകളിലും ഒരു വാസ്തവവും ഇല്ല. താനും കുടുംബവും ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെന്നും ഭാമ വ്യക്തമാക്കി. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് ഭാമ ഇക്കാര്യം അറിയിച്ചത്.

'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവര്‍ക്കായി പറയട്ടെ..ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി.'ഭാമ.