ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ സ്‌പെയിന്‍ ഇന്ന് മൊറോക്കോയെ നേരിടും. ജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാവും സ്‌പെയിനിന്റെ ശ്രമം എന്നാല്‍ അഭിമാന ജയമാകും മൊറോക്കോ തേടുക.പോര്‍ച്ചുഗലിനോട് സമനിലയും ഇറാനോട് ജയവും നേടിയ സ്‌പെയിന്‍ ആത്മവിശ്വാസം വീണ്ടെടുത്തു കഴിഞ്ഞു.മൊറോക്കോ പക്ഷെ ആദ്യത്തെ 2 മത്സരങ്ങളില്‍ ഇറാനോടും പോര്‍ച്ചുഗലിനോടും തോല്‍വി വഴങ്ങിയാണ് എത്തുന്നത്.എന്നാല്‍ പോര്‍ുച്ചുഗലിനെതിരെ മികച്ച പ്രകടനമാണ് മൊറോക്കോ പുറത്തെടുത്തത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു ഗോളിലാണ് പോര്‍ച്ചുഗല്‍ ജയിച്ചത്.നിരന്തരം ആക്രമിച്ച് കളിച്ച മൊറോക്കോ പാര്‍ച്ചുഗലിന് വെല്ലുവിളിയുയര്‍ത്തിയിരുന്നു.ആദ്യ മത്സരത്തിലും ഇറാനോട് 93ാം മിനിറ്റിലാണ് മൊറോക്കോ ഗോള്‍ വഴങ്ങിയത്.
ഇന്ന് നടക്കുന്ന പോര്‍ച്ചുഗല്‍-ഇറാന്‍ മത്സരത്തിന്റെ ഫലം സ്‌പെയിന് കാര്യമായ വെല്ലുവിളി ഉയര്‍ത്തില്ല. മൊറോക്കോയിക്കെതിരെ വിജയിച്ചാല്‍ സ്‌പെയിന് പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാം. പോര്‍ച്ചുഗല്‍-ഇറാന്‍ മത്സരം സമനിലയാവുകയും മൊറോക്കോ വിജയിക്കുകയും ചെയ്താല്‍ മാത്രമേ സ്‌പെയിന് പ്രീ ക്വാര്‍ട്ടര്‍ സാധ്യത നഷ്ടമാകു.
സ്‌ട്രൈക്കര്‍ ഡിയാഗോ കോസ്റ്റയുടെ ഫോമാണ് സ്‌പെയിനിന്റെ കരുത്ത്. 2 കളികളില്‍ നിന്ന് 3 ഗോളുകള്‍ നേടിയ താരം ഇന്നും ഫോം തുടര്‍ന്നാല്‍ മൊറോക്കോ ഡിഫന്‍സിന് തലവേദനയാവും.സ്‌പെയിന്‍ ആദ്യ ഇലവനിലേക് ലൂക്കാസ് വാസ്‌കസിന് പകരം തിയാഗോ അല്‍കാന്റ്ര എത്തിയേക്കും. മൊറോക്കോ കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ നിലനിര്‍ത്തിയേക്കാം.മൊറോക്കോ ഈ ലോകകപ്പില്‍ ഇത് വരെ ഗോള്‍ നേടിയിട്ടില്ല.മെഹ്ദി ബെനാട്ടിയ നയിക്കുന്ന മൊറോക്കോയ്ക്ക് മാനം കാക്കാന്‍ സ്‌പെയിനെതിരെ വിജയിച്ചേ മതിയാകു. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത അംറബാത്ത് ,സിയാച്ച് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. പരിക്കായിരുന്നിട്ടും അംറബാത്തിനെ പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ ഇറക്കിയത്് വിവാദമായിരുന്നു. എല്‍ അഹ്മദി, ബെല്ലാന്‍ഡ, എല്‍ ഖാബി എന്നിവരും ആദ്യ ഇലവനില്‍ ഇറങ്ങും.
കമന്റ് :
ജോര്‍ഡി ആല്‍ബ ; 'ഇറാനെതിരെയുള്ള മത്സരത്തിന്റെ പൂര്‍ണ നിയന്ത്രണം ഞങ്ങളുടെ പക്കലായിരുന്നു, എന്നാല്‍ അവര്‍ വെല്ലുവിളി ഉയര്‍ത്തിയെന്നുള്ളത് സത്യമാണ്,അനുവതിക്കാതിരുന്ന ഗോളും, പോസ്റ്റിന് പുറത്ത് നിന്ന് ഉതിര്‍ത്ത ഹെഡ്ഡറും ഞങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി.ഇത് ഡ്രസ്സിംഗ് റൂമില്‍ ചര്‍ച്ചയാവുകയും ചെയ്തു. തീര്‍ച്ചയായും തെറ്റുകള്‍ തിരുത്തി മുന്നേറും'.
മെഹ്ദി ബെനാട്ടിയ; എന്റെ ജോലി ഈ സ്പാനിഷ് ടീമിനെ വെല്ലുവിളിക്കലാണ്.അവര്‍ക്ക നിരന്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുക എന്നതാണ്. മൊറോക്കന്‍ ജനത ഞങ്ങളില്‍ അഭിമാനം കൊള്ളാന്‍ വേണ്ടിയാണത്. വളര്‍ന്ന വരുന്ന നാളത്തെ തലമുറക്ക് വേണ്ടി, ഇത് എന്റെ ഉത്തരവാദിത്തമാണ്.
സാധ്യത ഇലവന്‍:
സ്‌പെയിന്‍:ഡി ഗീയ;ജോര്‍ഡി ആല്‍ബ,സെര്‍ജിയോ റാമോസ്,ജെറാര്‍ഡ് പിക്കെ, കാര്‍വഹാല്‍;കോക്കെ,തിയാഗോ അല്‍കാന്റ്ര,ഡേവിഡ് സില്‍വ, ഇസ്‌ക്കോ;ഡിയേഗോ കോസ്റ്റ,ഇയാഗോ ആസ്പാസ്.
മൊറോക്കോ:മോനിര്‍ എല്‍ കജൗയി;അഷ്‌റഫ് ഹക്കിമി, ഖാനിം സെയ്‌സ്, മെഹ്ദി ബെനാറ്റാ, ഹംസ മെന്‍ഡൈല്‍; എല്‍ അഹ്മദി, ഹക്കിം സിയാച്ച്, ബസുസോഫ, യൂനസ് ബെല്ലാന്‍ഡ, നൌറുദ്ദിന്‍ അംറബാത്ത്; ഖാലിദ് ബൗത്തബ്.