ക്വാര്‍ട്ടര്‍ ലൈനപ്പായി; ഇനി മരണക്കളി

Glint Staff
Wed, 04-07-2018 01:44:48 PM ;

 Russia-World-Cup.

അവസാന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കഴിഞ്ഞ ദിവസം അവസാനിച്ചതോടെ ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തിലെ ക്വാര്‍ട്ടര്‍ ലൈനപ്പായി.ഇനി എട്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടം. ഫ്രാന്‍സ്, ഉറുഗ്വ, റഷ്യ, ക്രൊയേഷ്യ, ബ്രസീല്‍, ബെല്‍ജിയം, സ്വീഡന്‍, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് അവസാന എട്ടില്‍ ഇടം നേടിയിരിക്കുന്നത്.

 

വലിയ പ്രതീക്ഷകളുമായെത്തിയ വമ്പന്‍മാര്‍ പലരും പ്രീക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ആവേശത്തിന് തെല്ലും കുറവ് വന്നിട്ടില്ല.  ജൂലൈ ആറിന് വെള്ളിയാഴ്ച അര്‍ജന്റീനയെ അട്ടിമറിച്ച ഫ്രാന്‍സും പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയ ഉറുഗ്വയും തമ്മിലുള്ള മത്സരത്തോടെയാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

 Russia-World-Cup

അന്ന് തന്നെ നടക്കുന്ന രണ്ടാം മത്സരത്തില്‍ മെക്സിക്കോയെ തോല്‍പ്പിച്ച ബ്രസീലും ലോകകപ്പിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നില്‍ ജപ്പാനെ കീഴടക്കിയ ബെല്‍ജിയവും തമ്മില്‍ ഏറ്റുമുട്ടും. 7.30, 11.30 തന്നെയാണ് മത്സരങ്ങളുടെ സമയം.

 

 

Tags: