ഏഷ്യാ കപ്പ് ക്രിക്കറ്റിന് നാളെ തുടക്കം

Glint Staff
Fri, 14-09-2018 05:01:01 PM ;

Asia_Cup_2018

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ശനിയാഴ്ച തുടക്കമാകും. ഇന്ത്യയടക്കം ആറു ടീമുകളാണ് പതിനാലാമത് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ബംഗ്ലദേശും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ബുധനാഴ്ചയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം. അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങുമാണ് ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍. വിരാട് കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.

 

13 ഏഷ്യ കപ്പുകളില്‍ ആറിലും ഇന്ത്യയ്ക്കായിരുന്നു കിരീടം. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കൈവിട്ടെങ്കിലും ഏകദിന പരമ്പരയിലെ മികവ് തുടരുമെന്നാണ് പ്രതീക്ഷ.

 

Tags: