ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കോഹ്ലിക്ക്; നേട്ടം തുടര്‍ച്ചയായ രണ്ടാം വര്‍ഷം

Glint Desk
Tue, 22-01-2019 01:14:24 PM ;

 virat-kohli

തുടര്‍ച്ചയായി രണ്ടാം തവണയും ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. കഴിഞ്ഞ വര്‍ഷത്തെ മികച്ച ടെസ്റ്റ്, ഏകദിന താരവും കോഹ്ലിയാണ്. മൂന്നു പുരസ്‌കാരങ്ങളും ഒരുമിച്ചു നേടുന്ന ആദ്യ താരമാണ് കോഹ്ലി. ഐ.സി.സിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായും വിരാട് കോഹ്ലിയെ തിരഞ്ഞെടുത്തിട്ടുണ്ട്.

 

ഐ.സി.സി ലോക ഇലവന്റെ ടെസ്റ്റ് ടീമില്‍ കോഹ്ലിയെ കൂടാതെ രണ്ട് ഇന്ത്യന്‍ താരങ്ങളും ഏകദിന ടീമില്‍ മൂന്നു പേരും ഇടംനേടിയിട്ടുണ്ട്. ജസ്പ്രീത് ബുംറ ടെസ്റ്റ് ടീമിലും ഏകദിന ടീമിലും ഇടംനേടി. ടെസ്റ്റ് ടീമില്‍ ഋഷഭ് പന്താണ് മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം. ഏകദിന ടീമില്‍ ബുംറയ്ക്കും കോഹ്ലിക്കും പുറമെ രോഹിത് ശര്‍മ, കുല്‍ദീപ് യാദവ് എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.

 

Tags: