ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി; സുരേഷ് റെയ്‌ന ഐ.പി.എല്ലില്‍ കളിക്കില്ല

Glint desk
Sat, 29-08-2020 12:06:29 PM ;

ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ സുരേഷ് റെയ്ന കളിക്കില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി താരം മടങ്ങിപ്പോയി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി.ഇ.ഒ കാശി വിശ്വനാഥനാണ് സി.എസ്.കെയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. 

ചെന്നൈ സൂപ്പര്‍ കിംഗ്സ് വൈസ് ക്യാപ്റ്റനായിരുന്ന സുരേഷ് റെയ്ന കഴിഞ്ഞ ആഴ്ച സഹതാരങ്ങള്‍ക്കൊപ്പം യുഎഇയില്‍ എത്തിയിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് മടങ്ങിപ്പോയി. അതുകൊണ്ട് തന്നെ ഈ വര്‍ഷം താരം ഐപിഎല്‍ മത്സരത്തില്‍ പങ്കെടുക്കില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് അധികൃതര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച റെയ്ന ഓഗസ്റ്റ് 21നാണ് സിഎസ്‌കെ സംഘത്തിനൊപ്പം യുഎഇയിലേക്ക് പോയത്.

Tags: