Skip to main content

രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എട്ടു വയസ്സുകാരി മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനു വേണ്ടി സഹായം തേടുന്നു. മുക്കന്നൂര്‍ അഴകം കരേടത്ത് സാജുവിന്റെ ഇളയമകള്‍ ബിസയാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍കോളേജില് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.  ശസ്ത്രക്രിയ നടത്താന്‍ 60ലക്ഷം രൂപയോളം ആവശ്യമായി വരും. അടിയന്തര ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ ബിസയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

 

കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ രോഗം കടുത്തതിനെതുടര്‍ന്നു വെല്ലൂരിലേക്ക് മാറ്റുകയായിരുന്നു. സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ കഴിയുന്ന സാജു മകളുടെ ചികിത്സക്കാവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്ന ആധിയിലാണ്. മുക്കന്നൂര്‍ സേക്രട്ട്ഹാര്‍ട്ട് പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ബിസ.

 

ചികിത്സക്കാവശ്യമായ പണം സ്വരൂപിക്കുന്നതിനു വേണ്ടി ആഴകം സെന്റ്‌ മേരീസ്‌ പള്ളി വികാരി വര്‍ഗീസ്‌ അരീക്കല്‍ കോര്‍എപ്പിസ്കോപ്പയുടെ നേതൃത്വത്തില്‍ ബിസയുടെ പേരില്‍ മുക്കന്നൂര്‍ ഹോര്‍മിസ് നഗര്‍ ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട്‌ ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട്‌ നമ്പര്‍ 17140100017313. മേല്‍വിലാസം: കെ.വി സാജു. കരേടത്ത് വീട്, ആഴകം പി.ഒ. മൂക്കന്നൂര്‍ -683577, എറണാകുളം. ഫോണ്‍ - 9447561245