പ്ലസ് വണ്‍ വിദ്യാര്‍ഥി ചികിത്സാ സഹായം തേടുന്നു

Thursday, March 7, 2013 - 10:45am

തിരുവനന്തപുരം: ബ്രയിന്‍ ട്യൂമര്‍ ബാധിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥി ചികിത്സാ സഹായം തേടുന്നു. കൊല്ലം അഞ്ചാലുംമൂട് സ്വദേശി അനന്തകൃഷ്ണനാ (16) ണ് തിരുവനന്തപുരത്ത് കിംസ് ആശുപത്രിയില്‍ ഐ. സി. യു വില്‍ ചികിത്സയില്‍ കഴിയുന്നത്. ഫെബ്രുവരി 16ന് ആണ് അനന്തകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 12 വയസ്സില്‍ ബ്രെയിന്‍ ട്യൂമറിന്  ഇതേ ആശുപത്രിയില്‍ വിജയകരമായി ശസ്ത്രക്രിയ കഴിഞ്ഞതാണ്. കടുത്ത തലവേദന, ചര്‍ദ്ദി, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വീണ്ടും ട്യൂമര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. കുട്ടിക്ക് ഇതിനകം രണ്ട് ശാസ്ത്രക്രിയ നടത്തിയിട്ടുണ്ട്. തുടര്‍ശസ്ത്രക്രിയകളും മറ്റ് അനുബന്ധചിലവുകളടക്കം ഏകദേശം പത്തു ലക്ഷത്തോളം രൂപ ചെലവ് വരും.  അഞ്ചാലുംമൂട് ഗവണ്മെന്‍റ് ഹൈസ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അനന്തകൃഷ്ണന്‍.   അച്ഛന്‍ പദ്മരാജന്‍ സ്വകാര്യ കശുവണ്ടി ഫാക്ടറിയില്‍ ക്ലാര്‍ക്ക് ആണ്.നു.  അമ്മ ഷീല. സഹോദരി എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനിയാണ്. സാമ്പത്തിക സഹായങ്ങള്‍ താഴെ നല്‍കിയ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്.

Sheela S. 

A/C No:  67205356662    IFSC code:  SBTR0000951

State Bank Of Travancore, Kanjiramkuzhi, Perinadu, Kollam