തുഷാരഗിരി - പേര് പറയുമ്പോള്‍ മോഹന്‍ലാല്‍ സവാരിഗിരിഗി പറയുന്ന ത്രില്‍ മനസിലെത്തും. അതോ ഒരു കാവ്യഭംഗിയോ? ഇതു രണ്ടും ചേര്‍ന്നൊരിടമാണ് മഞ്ഞിന്‍ തണുപ്പേന്തി വരുന്ന ഈ കാനന സുന്ദരി. പേരിലെ കാവ്യഭംഗിക്കും ഒരു കാരണമുണ്ട്. ആ പേരിട്ടത് ഒരു കവിയാണ്. കവി മാത്രമല്ല അദ്ദേഹമൊരു കളക്ടറുമായിരുന്നു. കെ.ജയകുമാര്‍. അദ്ദേഹം എഴുതിയ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റ് ആയിരുന്നു. അദ്ദേഹം പേരിട്ട തുഷാരഗിരിയുടെ കാര്യവും അങ്ങിനെ തന്നെ.
ഇത്രയും ആമുഖം. ഇനി കാര്യത്തിലേക്ക് കടക്കാം. കോഴിക്കോട്ടെത്തുമ്പോള്‍ ഒരു സര്‍ക്കീട്ടടിക്കണമെന്നു തോന്നിയാല്‍ പോകാന്‍ പറ്റിയ സ്ഥലമാണ് തുഷാരഗിരി. കോഴിക്കോടു റെയില്‍വേ സ്റ്റേഷനിലാണ് വണ്ടിയിറങ്ങുതെങ്കില്‍ നേരെ പഴയ സ്ടാന്റിലേക്ക് പോവുക. അല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി സ്ടാന്റിലേക്ക് വിടുക. തുഷാരഗിരിക്ക് നേരിട്ടുള്ള ബസ് കുറവായിരിക്കും. താമരശ്ശേരിക്കുള്ള ബസ് കിട്ടും. അവിടെ നിന്നും തുഷാരഗിരി ബസിനു പോകാം. അല്ലെങ്കില്‍ വയനാടന്‍ ബസിനു കയറി അടിവാരത്ത് ഇറങ്ങുക. ചെമ്പുതോട് വഴി 9 കിലോമീറ്ററേ ദൂരമുള്ളൂ. ഓട്ടോ കിട്ടും. മറ്റൊരു വഴി കോഴിക്കോടു നിന്ന് കോടഞ്ചേരിക്കുള്ള പ്രൈവറ്റ്ബസില്‍ പോകുക എന്നതാണ്. തുഷാരഗിരിക്കടുത്ത് അത്യാവശ്യ സൗകര്യങ്ങളുള്ള ടൗണാണ് കോടഞ്ചേരി. അവിടെ നിന്ന് ഓട്ടോയോ ജീപ്പോ കിട്ടും. ഇങ്ങിനെ പലവഴിക്കും തുഷാരഗിരിയില്‍ എത്താം. ഇതില്‍ ഏതാണ് ഏറ്റവും നല്ല വഴിയെന്നു ചോദിച്ചാല്‍ ഞാന്‍ പറയും അടിവാരം വഴിയാണെന്ന്. മറ്റൊന്നുകൊണ്ടുമല്ല, അടിവാരം വരെ നമുക്ക് നല്ല സ്പീഡില്‍ കത്തിച്ചുവിടാം. അവിടെ നിന്നങ്ങോട്ട് ഒമ്പതുകിലോമീറ്റര്‍ ദൂരവും വലിയ കുഴപ്പമില്ലാത്ത റോഡാണ്. ദൂരം കുറവ് പക്ഷെ താമരശ്ശേരിയില്‍ നിന്നു തിരിഞ്ഞ് കോടഞ്ചേരി വഴി പോകുന്നതിനാണ്.
വഴി മാത്രം പറഞ്ഞിട്ട് കാര്യമില്ലല്ലോ അവിടെ എന്തൊക്കെ കാണാനുണ്ടെന്നല്ലേ അറിയേണ്ടത്. വണ്ടി ചെല്ലുന്നിടത്ത് ജില്ലാ വിനോദസഞ്ചാര വികസന കൌണ്സിലിന്റെ ഫെസിലിറ്റേഷന്‍ സെന്ററുണ്ട്. കുളിക്കാന്‍ തോര്ത്ത് കരുതിയിട്ടില്ലെങ്കില്‍ ഒരെണ്ണം വാങ്ങാം. മാറ്റാന്‍ ബര്മുാഡയും കിട്ടും. ഫോട്ടോയൊടുക്കുമ്പോള്‍ ഒരു ഗുമ്മിന് കളര്‍ കാലന്കുാട വേണമെന്നുണ്ടോ. അതും കിട്ടും വാടകയ്ക്ക്. വെന്ഡികങ് മെഷീനില്‍ നിന്നൊരു കാപ്പിയും കുടിച്ചാവട്ടെ തുടര്‍ യാത്ര. ഉച്ചയ്ക്ക് കുളി കഴിഞ്ഞാല്‍ അവിടെ നിന്നും ഭക്ഷണം കഴിക്കണമെുണ്ടെങ്കില്‍ കയ്യില്‍ പൊതി കരുതുന്നത് നല്ലതാണ്. അതിന് ജോണേട്ടന്റെ കടയില്‍ പോവുക. തൊട്ടടുത്തു തന്നെയാണതും. നിങ്ങള്‍ വഴിയില്‍ ഒരു 100 മീറ്റര്‍ പുറകോട്ട് നടാല്‍ വെറൈറ്റി ഫുഡ് എന്നെഴുതിയ ബോര്ഡുതകാണാം.
ജോണേട്ടന്‍ ഒരു സംഭവം തന്നെയാണ്. നല്ല ടേസ്റ്റുള്ള ഫുഡ് ഉണ്ടാക്കിത്തരും. താറാവ്, കോഴി, മുയല്‍, ടര്ക്കിികോഴി, എന്നുവേണ്ട ഇറച്ചിയും മീനും പുട്ടും ചോറും കപ്പയും എന്തുവേണമെങ്കിലും ജോണേട്ടനോടൊരു വാക്കു പറഞ്ഞാല്‍ മതി. ഇഷ്ടപ്പെട്ട ഒരു താറാവിനെ, കോഴിയെ ചൂണ്ടിക്കാണിച്ചാല്‍ അത് ശരിയാക്കി വെച്ചു തരും. ഓര്ഡവര്‍ ചെയ്തു പോവുന്നതാണ് നല്ലത്. കാരണം
ഇപ്പഴേ ഭക്ഷണം കഴിച്ചാല്‍ ചിലപ്പോള്‍ വെള്ളച്ചാട്ടത്തിനു പകരം ഭക്ഷണത്തിനു മുന്നില്‍ മൂക്കുകുത്തി വീണെന്നിരിക്കും.
അപ്പോള്‍ പിന്നെ ഭക്ഷണത്തിന് ഓര്ഡാര്‍ കൊടുത്ത് തിരിച്ച് ഫെസിലിറ്റേഷന്‍ സെന്ററില്‍ നിന്നു അല്പം് മാറിയുള്ള ടിക്കററ് കൗണ്ടറില്‍ ചെല്ലുക. ടിക്കറ്റെടുത്ത് യാത്ര തുടരാം. ആദ്യം കാണുത്
തൂക്കുപാലം. അവിടെ നിന്നു നോക്കിയാല്‍ കാണുന്നത് ഈരാറ്റുമുക്ക് വെള്ളച്ചാട്ടമാണ്. രണ്ട് ആറുകള്‍ ചേരുന്നതിനാല്‍ ഈരാറ്റുമുക്കായി. പാലം കടന്ന് ഇതിന്റെ അടുത്തുവരെ പോകാം. താഴ്വരയിലെ കുഞ്ഞുതടാകത്തില്‍ കുളിക്കാം. തുഷാരകണങ്ങളുടെ കീഴെ നനഞ്ഞിരിക്കാം. തണുപ്പ് മതിയാവുമ്പോ നിര്ത്താം . തല തുവര്ത്തി നേരെ രണ്ടാം വെള്ളച്ചാട്ടത്തിലേക്ക് നടക്കുക. ചെറിയൊരു ട്രെക്കിങ്. കാട്ടിലൂടെ കുത്തനെ കയറ്റംകയറി നടക്കുന്നതിന്റെ ത്രില്‍. അവിടെ കുളിക്കാന്‍ നില്ക്കേരുത്. അപകടസാധ്യതയുള്ള സ്ഥലമാണ്. കണ്ടോണ്ടിരിക്കാം. വെയിലുണ്ടെങ്കില്‍ തുഷാരകണങ്ങളില്‍ മഴവില്ലുവിരിയും. അതുകൊണ്ടിവനെ മഴവില്ച്ചായട്ടം എന്നാണ് വിശേഷിപ്പിക്കുന്നത്.
വീണ്ടും നടക്കുക. ചെറിയ നീരൊഴുക്കുകള്‍ കണ്ട്, വെള്ളച്ചാട്ടത്തിന്റെ പാട്ട് കേട്ട്, ശലഭങ്ങളേയും പക്ഷികളേയും കണ്ട് കണ്ടൊരു നടത്തം. മൂന്നാം വെള്ളച്ചാട്ടം തുമ്പിതുള്ളും പാറയാണ്.
മനോഹരമായ വെള്ളച്ചാട്ടം. കുളിക്കാനും സുരക്ഷിതം. ആദ്യത്തെ കുളിയുടെ ആവേശം ഇവിടെയെത്തുമ്പോഴേക്കും വിയര്പ്പു ചാലുകളായി കഴിഞ്ഞിരിക്കും. വിശപ്പിന്റെ വിളിയും ഉയരാന്‍ തുടങ്ങും. അതുകൊണ്ടൊരു കുളി കൂടി നല്ലതാണ്.
ഇനി തിരിച്ചിറങ്ങാം. ഒന്നാം വെള്ളച്ചാട്ടത്തിനടുത്തെത്തും മുമ്പ് താന്നി മുത്തശ്ശിയെ കാണാം. മുത്തശ്ശി നമ്മെ മടിയിലിരുത്തും. മടിയിലിരുന്ന്‍ മാനം കാണാം. വര്ഷ്ങ്ങളെത്രയായി മുത്തശ്ശി ജനിച്ചിട്ടെന്ന് മുത്തശ്ശിക്ക് പോലും വല്യ നിശ്ശം പോര. ഉള്ളുപൊള്ളയായെങ്കിലും മുത്തശ്ശി കാലങ്ങള്‍ കൊണ്ട നേടിയെടുത്ത കരുത്ത് അതേപടിയുണ്ട്. അല്ലെങ്കിലും അനുഭവങ്ങളുടെ കരുത്ത് അങ്ങിനെയാണല്ലോ.
തൊട്ടുതാഴോട്ടിറങ്ങിയാല്‍ പരിസരത്തെ സാഹസികരായ ബാലജനസംഖ്യത്തിന്റെ നീരാട്ട്കാണാം. നല്ല രസമാണത്. അവരു ചാടുന്നത് കണ്ടിട്ട് നമ്മള്‍ ചാടാന്‍ നിക്കരുത്. കാരണം അവര്ക്ക്ത തുഷാരഗിരിയേയും തുഷാരഗിരിക്ക് അവരേയും നന്നായി അറിയുന്നതുകൊണ്ടുള്ള ഒരു അഡ്ജസ്‌ററ്‌മെന്റാണ് സാഹസികതകള്‍. അറിയാത്തവര്‍ ഇറങ്ങിയപ്പോള്‍ കാണാക്കയങ്ങളില്‍ അവര്‍ പെട്ടുപോയിട്ടുമുണ്ട്.
വെള്ളച്ചാട്ടത്തില്‍ കുളിക്കുമ്പോള്‍ ഒരു ശ്രദ്ധവേണം. മലവെള്ളപ്പാച്ചില്‍ എപ്പോഴാണ് വരികയെന്ന് പറയാന്‍ പറ്റില്ല. അങ്ങ് വയനാട്ടില്‍ മഴപെയ്താല്‍ വെള്ളച്ചാട്ടം പോക്കിരിയാവും. ഈ ഭാവമാറ്റ സാധ്യത പക്ഷെ അവിടെ നില്ക്കു ന്ന വനംവകുപ്പുകാര്ക്കുംാ നാട്ടുകാര്ക്കു മൊക്കെ പരിചിതമാണ്. അതുകൊണ്ട് അവര്‍ പറയുന്നത് കേട്ടാല്‍ നല്ലത്.
തിരിച്ച് ജോണേട്ടന്റെ കടയില്‍ കയറി മൃഷ്ടാന്നം തട്ടി വന്നവഴിയേ പോകാം. വീണ്ടും വരണമെന്നു തോന്നും. അതും ഉറപ്പ്.